തൃശൂര്‍ : കഴിഞ്ഞ ആറു വര്‍ഷം പിണറായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് തുടര്‍ന്നു വരുന്ന വികല നയം മൂലം വിശപ്പു മാറ്റുവാന്‍ പണിയെടുക്കുന്നവര്‍ മുഴുപ്പട്ടിണിക്കാരായി മാറിയെന്ന് കെഎസ്ടിഇഎസ് (ബിഎംഎസ്) തൃശൂര്‍ ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രചന് കുമാര്‍ ആരോപിച്ചു.
തുടര്‍ച്ചയായി ശമ്പളം വൈകിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഓരോ തവണയും പല കാരണങ്ങള്‍ പറയുന്നു. അവയെല്ലാം നുണയാണെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദത സര്‍ക്കാരിന്റെ മുഖമുദ്രയായി. ജന്മിത്തത്തിനെതിരെ പോരാടിയവരെന്ന് അവകാശപ്പെടുന്നവര്‍ ജീവനക്കാരെ അടിമത്തത്തിലേക്ക് ആനയിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: