കൊച്ചി:ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. ക്രൈം നന്ദകുമാറില്‍ നിന്ന് മാനസികമായി പീഡമേല്‍ക്കേണ്ടി വന്നെന്ന് പരാതിയില്‍ പറയുന്നു. പട്ടികജാതി വര്‍ഗ പീഡന നിരോധ നിയമപ്രകാരമാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം, മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് കാക്കനാട് സൈബര്‍ പോലീസ് അന്ന് അറസ്റ്റ് ചെയ്തത്.
അടുത്തിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിനു പിന്നില്‍ ക്രൈം നന്ദകുമാറും പി.സി. ജോര്‍ജും ഗൂഢാലോചന നടത്തിയെന്ന് ഇടതു നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: