തിരുവനന്തപുരം:ലോക കേരളസഭയുടെ ഉദ്ഘാടന സമ്മേളനം നിറം മങ്ങി. പ്രതിപക്ഷം ബഹിഷ്ക്കരിച്ച ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി എത്താതിരുന്നതും ഗൗരവം കുറയാന്‍ കാരണമായി. ആരോഗ്യകാരണങ്ങളാലാണ് അധ്യക്ഷനാകേണ്ടിയിരുന്ന പിണറായി വിജയന് എത്താതിരുന്നത് . പരിപാടി തുടങ്ങും മുന്‍പേ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതും കല്ലുകടിയായി. ഉദ്ഘാടകന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉദ്ഘാടനം ചെയ്ത ശേഷം പ്രസംഗിക്കാനാണ് അവതാരിക ക്ഷണിച്ചത്. ഗവര്‍ണര്‍ വിളക്കിനടുത്തേക്ക് നീങ്ങിയപ്പോളാണ് ദീപം തെളിച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് പ്രസംഗത്തിനായി പോഡിയത്തിലേക്ക് പോകുകയും ഉദ്ഘാടനം ചെയ്തതായി പറയുക മാത്രമാണ് ചെയ്തത്. പ്രസംഗം കഴിഞ്ഞ ഉടന്‍ ഗവര്‍ണര്‍ വേദി വിടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേര് പ്രാസംഗികരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല. പ്രതിപക്ഷത്തു നിന്ന് ആരും തന്നെ സദസ്സിലും ഇല്ലായിരുന്നു. ഇടതുമുന്നണിയുടെ ഒരു ഷോ എന്ന നിലയില്‍ ഉദ്ഘാടന പരിപാടി തരം താണു. വേദിയില്‍ ഇല്ലാതിരുന്നിട്ടും പിണറായി വിജയനെ വാനോളം പുകഴ്ത്താന്‍ മത്സരിക്കുകയായിരുന്നു പ്രസംഗകര്‍.
തുടര്‍ന്ന് ജി.എസ്. പ്രദീപിന്റെയും മേതില്‍ ദേവികയുടേയും നേതൃത്വത്തില്‍ നടന്ന ഇന്ദ്രധനുസ് എന്ന കാലാപരിപാടി പുതുമയുള്ളതായിരുന്നെങ്കിലും അവകതാകരന്റെ ഇടതു രാഷ്ട്രീയം കുത്തിക്കയറ്റിയുള്ള അവതരണം മൂലം തരം താണതായി. വാരിയം കുന്നത്തിനെ മഹാനായി ചിത്രീകരിച്ചും കേന്ദ്ര പദ്ധതികളുടെ പിതൃത്വം കേരളസര്ക്കാരിനാണെന്ന് വരുത്തിയും നടത്തിയ ക്വസ് മത്സരവും അനവസരത്തിലായി.
ഇത്തരം ഒരു സമ്മേളനം ലോകത്താദ്യം, പിണറായി വിജയന്റെ ഭാവനയില്‍ പിറന്നത് എന്നൊക്കെ പറഞ്ഞ പ്രസംഗകര്‍ക്ക് വേദിയില്‍ വെച്ചു തന്നെ ഡോ. എം.എ. യൂസഫലി മറുപടി പറഞ്ഞതും കൗതുകമുണര്‍ത്തി. വാജ്്പേയി സര്‍ക്കാര്‍ തുടങ്ങിയ പ്രവാസി സമ്മേളനത്തില്‍ മാതൃക പിന്തുടര്ന്നാണ് ലോക കേരളസഭ തുടങ്ങിയതെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് കൂടിയായ യൂസഫലി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് അദ്ദേഹം അത് മുതലാക്കി കേരളത്തിലെ കുട്ടികള്‍ ഇവിടെ തന്നെ പഠിക്കാനുള്ള അവസരം സൃഷ്ട്രിക്കണമെന്നും ആവശ്യപ്പെട്ടു.
സ്പീക്കര്‍ എം.ബി. രാജേഷ് അധ്യക്ഷം വഹിച്ചു. കഴിഞ്ഞ രണ്ടു ലോക കേരള സഭകൊണ്ട് കേരളത്തിനും പ്രവാസി സമൂഹത്തിനുമുണ്ടായ പ്രയോജനങ്ങള്‍ വലുതാണെന്ന് സ്ഥാപിക്കാന്‍ സ്പീക്കര്‍ എടുത്തു കാട്ടിയത്. ലോക കേരള സഭയില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ക്ക് പ്രായോഗിക രൂപം നല്‍കുന്നതിനായി ഏഴു മേഖലാ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റിമെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ്, എന്‍.ആര്.ഐ. സഹകരണ സൊസൈറ്റി, നോര്‍ക്ക റൂട്ട്സിലെ വിമന്‍സ് സെല്‍, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ അന്താരാഷ്ട്ര മൈഗ്രേഷന്‍ സെന്റര്‍, ലോക മലയാളം എന്ന പ്രസിദ്ധീകരണം തുടങ്ങിയവ കഴിഞ്ഞ രണ്ടു ലോക കേരള സഭകളുടെ ഉത്പന്നങ്ങളാണെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ എം.ബി. രാജേഷ് അധ്യക്ഷം വഹിച്ചു. മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, മേയര്‍ ആര്യ രാജന്ദ്രന്, എം.പിമാരായ ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, വി.കെ. പ്രശാന്ത് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്, ഡയറക്ടര്‍മാരായ ഡോ. എം. അനിരുദ്ധന്, രവി പിള്ള, ആസാദ് മൂപ്പന്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: