Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാലപുരുഷന്‍ എന്ന സങ്കല്പം

മഹാകാലമാണ് ജ്യോതിഷത്തിന്റെ അച്ചുതണ്ട്. അതിനെ പന്ത്രണ്ടുരാശികളിലും നിറയുന്ന ഒരു മഹാപുരുഷനായി/കാലപുരുഷനായി (ഠശാല ജലൃീെിശളശലറ) വിഭാവനം ചെയ്തിരിക്കുന്നു.

Janmabhumi Online by Janmabhumi Online
Jun 17, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

എസ്. ശ്രീനിവാസ് അയ്യര്‍

വിശ്വാത്മാവായ വിരാട്(ള്‍) പുരുഷനെക്കുറിച്ച് വേദേതിഹാസങ്ങളില്‍ വായിക്കാം . ഈരേഴ് പതിന്നാലുലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന, പ്രപഞ്ചത്തിന്റെ സര്‍വസ്വത്തെയും ‘അണോരണീയാന്‍ മഹതോമഹീയാന്‍’ തന്നിലേക്കാവാഹിച്ചു നിര്‍ത്തിയിരിക്കുന്ന ദിവ്യചൈതന്യമാണത്. ഭാവനയുടെ സമുജ്ജ്വലമായ ഒരു ക്യാന്‍വാസില്‍ വരച്ചിട്ട മഹദ്ചിത്രമെന്നു പറഞ്ഞാല്‍ അനുചിതമാവില്ല! ആ വിശ്വരൂപദര്‍ശനം കണ്ണനുണ്ണി വായ്തുറന്നപ്പോള്‍ അമ്മയായ യശോദ കണ്ടു; പില്‍ക്കാലത്ത് അര്‍ജുനനും കൈവന്നു, ആ അനോപമമായ ജ്ഞാനദര്‍ശനം. വിഷ്ണു സഹസ്രനാമത്തിന്റെ തുടക്കത്തില്‍ പാരായണം ചെയ്യുന്ന മൂന്നുനാല് ധ്യാനശ്ലോകങ്ങളിലൊന്നിലും ,’ഭൂപാദൗ യസ്യനാഭിര്‍ വിയദസുരനിലഃ ചന്ദ്രസൂര്യൗചനേത്രേ..’ എന്നാരംഭിക്കുന്ന ധ്യാനശ്ലോകത്തില്‍ , ഈ വിശ്വപുരുഷസങ്കല്പം കാണുന്നുണ്ട്. ‘ത്രിഭുവനവപുഷം വിഷ്ണുമീശം നമാമി’ എന്നാണ് അതിന്റെ സമാപനം. ‘സഹസ്രശീര്‍ഷപുരുഷ സഹസ്രാക്ഷഃ സഹസ്രപാത് ‘ എന്നാരംഭിക്കുന്ന പുരുഷസൂക്തവും വിശ്വമഹാപുരുഷനായ വിശ്വാത്മാവിനെ കുറിക്കുന്നതാണല്ലോ? ആ സങ്കല്പങ്ങളുടെ ജ്യോതിഷഭാഷ്യമാണ് ‘കാലപുരുഷന്‍’എന്ന് പറഞ്ഞാല്‍ തെറ്റില്ല.  

മഹാകാലമാണ് ജ്യോതിഷത്തിന്റെ അച്ചുതണ്ട്. അതിനെ പന്ത്രണ്ടുരാശികളിലും നിറയുന്ന ഒരു മഹാപുരുഷനായി/കാലപുരുഷനായി (ഠശാല ജലൃീെിശളശലറ) വിഭാവനം ചെയ്തിരിക്കുന്നു.    

‘ബൃഹജ്ജാതകം’ഒന്നാമധ്യായത്തില്‍ രാശികള്‍ കാലപുരുഷന്റെ അവയവങ്ങളാണെന്നു പറയുന്നു. ‘കാലാംഗാനി..’ എന്നാരംഭിക്കുന്ന ശ്ലോകത്തില്‍ മേടംരാശി കാലപുരുഷന്റെ ശിരസ്സാണ് എന്നു വ്യക്തമാക്കുന്നു. ഇടവം മുഖവും, മിഥുനം കഴുത്തും മാറും ചുമലുകളും, കര്‍ക്കടകം ഹൃദയവും ചിങ്ങം ഉദരവും കന്നി വസ്ത്രം മുറുക്കുന്ന ഇടവും തുലാം വസ്തിയും വൃശ്ചികം രഹസ്യഭാഗങ്ങളും ധനുതുടകളും മകരം കാല്‍മുട്ടുകളും കുംഭം കണങ്കാലും മീനം പാദങ്ങളും എന്നാണ് വിവരണം.    

ഇതിന്റെ വ്യക്തതക്കായി ഒരു ആചാര്യന്റെ വ്യാഖ്യാനം നോക്കാം: ‘ജനനകാലത്തിങ്കല്‍ ഏതേതു രാശികളിലാണോ ശുഭന്മാരുടെയോ അധിപന്റെയോ യോഗദൃഷ്ട്യാദികള്‍ ഉണ്ടാവുന്നത് അങ്ങനെയുള്ള രാശികള്‍ക്ക് പറഞ്ഞിട്ടുള്ള അവയവങ്ങള്‍ക്ക് പുഷ്ടിയും, പാപന്മാരുടെ യോഗദൃഷ്ടികളുള്ള രാശ്യവയവങ്ങള്‍ക്ക് ബലക്കുറവും രോഗം മുതലായ അനിഷ്ടങ്ങളും ഉണ്ടാവുമെന്ന് പറയണം.’      

ഒരുദാഹരണം ഇവിടെ ഉചിതമായേക്കും. തുലാംലഗ്‌ന ജാതന്/ജാതയ്‌ക്ക്  ആറാമെടമായ മീനത്തില്‍ പാപഗ്രഹം , രാഹുവോ കേതുവോ ശനിയോ ഒക്കെ നിന്നാല്‍ ആ വ്യക്തിയുടെ പാദങ്ങള്‍ക്ക് വ്രണമോ, മറ്റ് രോഗങ്ങളോ ഉണ്ടെന്ന് മനസ്സിലാക്കാം. കാരണം കാലപുരുഷന്റെ കാലടികളാണല്ലോ മുകളില്‍ വ്യക്തമാക്കിയ നിയമപ്രകാരം മീനംരാശി.

നഷ്ടജാതകം സംബന്ധിച്ച പ്രശ്‌നം നോക്കുമ്പോള്‍ പൃച്ഛകന്‍ പൃച്ഛകാലത്ത് ഏത് അവയവത്തെയാണോ സ്പര്‍ശിക്കുന്നത് ആ രാശിയാണ് ജനിച്ച കൂറെന്ന് പറയാനാവും. അയാള്‍ തലയില്‍ തൊട്ടാല്‍ മേടവും മുഖത്ത് തൊട്ടാല്‍ ഇടവവും എന്നിങ്ങനെ കണക്കാക്കണം.    

ജന്മലഗ്നത്തെ ശിരസ്സായും രണ്ടാം ഭാവത്തെ മുഖമായും ക്രമത്തില്‍ സങ്കല്പിച്ചു കൊണ്ടുളള അംഗവിന്യാസവും സംഗതമാണ്. അവിടവിടങ്ങളിലെ ശുഭപാപന്മാരുടെ യോഗവും ദൃഷ്ടിയുമനുസരിച്ച് ഫലം പറയുന്ന രീതിയും അനുവര്‍ത്തിച്ചു പോരുന്നുണ്ട്. ദൈവജ്ഞന്റെ ഗുരുത്വവും സൂക്ഷ്മ ഗ്രഹണപാടവവും ഉന്നതമായ വിവേകശക്തിയും എന്തിലുമെന്നപോലെ ഇക്കാര്യത്തിലും പ്രസക്തമാണ്.    

കാലപുരുഷന്റെ അഥവാ കാലാത്മാവിന്റെ ഭാവങ്ങളും ആചാര്യന്മാര്‍ വിശകലനം ചെയ്യുന്നുണ്ട്. അവിടെ ഗ്രഹങ്ങള്‍ പ്രസക്തമാവുന്നു. കാലപുരുഷന്റെ ആത്മാവ് സൂര്യന്‍, മനസ്സ് ചന്ദ്രന്‍, സത്വഗുണം ചൊവ്വ, വാക്ക് ബുധന്‍, ജ്ഞാനം ഗുരു, കാമം ശുക്രന്‍, ദുഃഖം ശനി എന്നിങ്ങനെയാണ് ഭാവസന്നിവേശം. വ്യക്തിജാതകത്തില്‍ ഗ്രഹങ്ങളുടെ ബലമനുസരിച്ചുള്ള  അനുഭവങ്ങളാവും സംഭവിക്കുക. ബുധന് ബലമുള്ള വ്യക്തി വാദപടുവും വാഗ്മിയും വാക്കുകളുടെ ഉള്‍പ്പൊരുളുകളില്‍ അഭിരമിക്കുന്നവനുമാവും. ദുഃഖകാരകന്‍ ശനിയാണെന്ന് പറയുന്നുണ്ടല്ലോ? അപ്പോള്‍ ഈ തത്ത്വമനുസരിച്ച് അയാള്‍ക്ക് ദുഃഖമുണ്ടാവണമെന്നാണെങ്കില്‍ ആചാര്യന്മാര്‍ അതിനും മറുപടി പറയുന്നുണ്ട്. ശനിബലം ഉള്ള വ്യക്തിക്ക് ദുഃഖനിവൃത്തിയാണ് വരിക. ഒരുപക്ഷേ ദുഃഖസുഖങ്ങളില്‍ ഉലയാത്ത മനപ്പരിപാകം അയാള്‍ ആര്‍ജിക്കുമെന്നാവാം വിവക്ഷ.    

ഈ ലേഖനം കാലപുരുഷ സങ്കല്പത്തിലേക്കുളള ഒരു കിളിവാതില്‍ മാത്രം. കൂടുതലറിയാന്‍ പഠിതാക്കള്‍ക്ക് ഒരു പ്രേരണ …അത്രമാത്രം.    

Tags: Human
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോണക്കാട് വനത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍

Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം: പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങളടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു

Kerala

മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരും

World

സ്റ്റാര്‍ ലൈനര്‍ വിക്ഷേപണം ജൂണ്‍ ഒന്നിന്; ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ആദ്യ വിക്ഷേപണം

Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വളര്‍ത്തു നായയെ കടിച്ചു കൊണ്ടു പോയി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies