രാജ്കോട്ട്: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനം നാളെ. വൈകിട്ട് ഏഴിന് രാജ്കോട്ടിലാണ് കളി. ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകം. തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക് ജയിച്ചാല്‍ പരമ്പര അവര്‍ക്ക് സ്വന്തം.
ആദ്യ രണ്ട് കളിയില്‍ തോറ്റെങ്കിലും വിശാഖപട്ടണത്ത് ജയിച്ചതിന്റെ ആത്മവിശ്വസത്തിലാണ് ഇന്ത്യ ഇന്ന് ഇങ്ങുന്നത്. അതുകൊണ്ട് ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് മാനേജ്മെന്റ് ആഗ്രഹിക്കില്ല.
മധ്യനിരയുടെ പരാജയം ഏങ്ങനെ മറികടക്കുമെന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഓപ്പണര്‍ ഇഷാന് കിഷന് രണ്ട് മത്സരങ്ങളിലും മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിങ്ങില്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധസെഞ്ച്വറി നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്ക്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് വിശ്വസിക്കാവുന്ന താരങ്ങള്‍.
ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ ഫോമാണ് ഇന്ത്യയുടെ ആശങ്ക. ശ്രേയസ് അയ്യരും സാഹചര്യത്തിനൊത്ത് ഉയരുന്നില്ല. ആദ്യ രണ്ട് മത്സരത്തില്‍ ബൗളര്‍മാര്‍ പരാജയമായിരുന്നെങ്കിലും കഴിഞ്ഞത്തേതില് മികച്ച പ്രകടനമാണ് ബൗളര്‍മാരില്‍ നിന്നുണ്ടായത്.
അതേസമയം, ഈ മത്സരത്തില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനായിരിക്കും ദക്ഷിണാഫ്രിക്ക് ഇന്ന് ഇറങ്ങുക. കൊവിഡ് ബാധിതനായ എയ്ഡന്‍ മാര്‍ക്രം പരമ്പരയില്‍ ശേഷിച്ച മത്സരങ്ങളില്‍ കളിക്കില്ല. ക്വിന്‍ണ്‍ ഡി കോക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ റീസ ഹെന്‍ഡ്രിക് പുറത്താവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: