ന്യൂദല്‍ഹി: രാജ്യത്ത് ആക്രമണം സൃഷ്ടിക്കുന്ന പോപ്പുലര്‍ഫ്രണ്ടിനെയും, തബ്ലീഗ് ജമാഅത്തിനെയും നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ദല്‍ഹി സബ് ഡിവിഷണല്‍ മജിസ്ട്രറ്റിന് നിവേദനം നല്കി. രാജ്യത്ത് പ്രവാചക നിന്ദയുടെ പേരില്‍ അടുത്തിടെ ഇരു സംഘടനകളുടെയും നേതൃത്വത്തില്‍ ഉടലെടുത്ത സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിവേദനം നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ദല്‍ഹിയില്‍ വലിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ പോപ്പുലര്‍ഫ്രണ്ടിനും തബ്ലീഗ് ജമാഅത്തിനും പങ്കുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. വെള്ളിയാഴ്ചകളില്‍ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും മുല്ലമാരെയും മൗലവിമാരെയും വിലക്കണം. ഇത് ലംഘിക്കുന്നവര്‍ക്കും കലാപകാരികള്‍ക്കും മേല്‍ ദേശീയ സുരക്ഷാ നിയമം ചുമത്തണം. മദ്രസകളെയും മസ്ജിദുകളെയും 24 മണിക്കൂറും നിരീക്ഷിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കലാപ ശ്രമം എന്‍ഐഎ അന്വേഷിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
വരും വെള്ളിയാഴ്ചകളിലും കലാപശ്രമം ഉണ്ടാകാതിരിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോജ് ബന്‍സാല്‍ പറഞ്ഞു. പോപ്പുലര്‍ഫ്രണ്ടിനെയും തബ്ലീഗ് ജമാഅത്തിനെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധിക്കും. എല്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും നിവേദനം നല്‍കും. രാജ്യവിരുദ്ധ ശക്തികളുടെ വാക്കു കേട്ട് മുസ്ലീം സഹോദരങ്ങള്‍ കലാപത്തില്‍ പങ്കുകൊള്ളരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: