വാഷിങ്ടണ്‍: ഇന്ത്യ, ഇസ്രായേല്‍, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. വെര്‍ച്വലായാണ് കൂടികാഴ്ച. ഐ2യു2 എന്നാണ് പുതിയ ഉച്ചകോടിയെ യുഎസ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന് എന്നിവര്‍ അടുത്തമാസം നടക്കുന്ന ആദ്യ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കുന്നതിന്റേയും ബൈഡന് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ രാഷ്ട്രസഖ്യം രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷ പ്രതിസന്ധി, രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട സഹകരണം തുടങ്ങിയവ ആദ്യത്തെ യോഗത്തില്‍ ചര്‍ച്ചയാവും.
അതേസമയം ജൂലൈ 13 മുതല്‍ 16 വരെ മിഡില്‍ ഈസ്റ്റില്‍ ബൈഡന് പര്യടനം നടത്തുന്ന വേളയിലായിരിക്കും ഉച്ചകോടിയെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഓരോ രാജ്യവും പലവിധ മേഖലകളില്‍ മുന്നിട്ടു നില്ക്കുന്നതിനാല് സഹകരണം ഗുണകരമാകുമെന്നാണു യുഎസ് കണക്കുകൂട്ടുന്നത്. നരേന്ദ്ര മോദി, ബെന്നറ്റ്, മുഹമ്മദ് ബിന്‍ സയിദ് എന്നിവരുമായി ഇപ്പോഴുള്ളതിനേക്കാള്‍ അടുത്ത ബന്ധം ബൈഡന് ഭരണകൂടം ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടുകൂടി ഐ2യു2 വിനെ കാണക്കാകുന്നു.
‘ഇന്ത്യ വളരെ വലിയ ഒരു ഉപഭോക്തൃ വിപണിയാണ്. അത്യാധുനിക സാങ്കേതിക സാമഗ്രികള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. സാങ്കേതികവിദ്യ, കാലാവസ്ഥ, വ്യാപാരം, കോവിഡ്, സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം ഐ2യു2 വിന്റെ സഹകരണം ഗുണകരമാകും. കൂട്ടായ്മയിലെ അംഗ രാജ്യങ്ങളെല്ലാം യുഎസിനു പ്രധാനപ്പെട്ടതായിരിക്കും.’ യുഎസ് സ്റ്റേറ്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: