ഇന്ത്യന്‍ റെയില്‍ വേ രാജ്യത്തിന്റെ ഗതാഗതസംവിധാനത്തിന്റെ ജീവനാഡിയാണ്.ട്രെയിന്‍ യാത്രയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.എന്നാല്‍ നിങ്ങള്‍ ഒരു സ്ഥിരം ട്രെയിന്‍ യാത്രക്കാരനാണെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, ഒരു സിനിമ തീയേറ്ററിലേയോ, ബസ്സിലെയോ പോലെ ട്രെയിനില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല.എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഓപ്ക്ഷന്‍ റെയില്‍വേ സോഫറ്റ്വെയറില്‍ കാണാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.അതിന്റെ കാരണം സയന്‍സുമായി ബന്ധപ്പെട്ടതാണ്.
ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഹാളിലേയും, ട്രെയിനിലെയും സീറ്റുകള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയ വ്യത്യസ്തമാണ്.ഒരു ഹാളോ, തീയേറ്ററോ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതല്ല.എന്നാല്‍ ട്രെയില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും.അതിനാല്‍ ട്രെയിനില്‍ ഭാരം തുല്യമായിയിരിക്കണം.അതിനാല്‍ റെയില്‍വേ അല്‍ഗോരിതം ഒരു സീറ്റ് സ്വയമേവ അനുവദിക്കും.ഉദാഹരണത്തിന് ഒരു ട്രെയിനില്‍ ടി1,ടി2,ടി3….ടി10 എന്നിങ്ങനെ സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ട്.ഓരോ കോച്ചിലും 72-72 എന്ന നിലയിലാണ് സീറ്റുകള്‍ ഉണ്ടാവുന്നത്.
ഒരു വ്യക്തി ആദ്യമ്ായി ഒരു സീറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രെയിനിന്റെ മധ്യത്തിലുളള കോച്ചിലായിരിക്കും സോഫ്റ്റ് വെയര്‍ സീറ്റ് അനുവദിക്കുന്നത്.റെയില്‍വേ ആദ്യം ബുക്ക് ചെയ്യുന്നത് ലോവര്‍ ബര്ത്തായിരിക്കും.അതിനാല്‍ ഗുരുത്വാകര്‍ഷണ ബലം കുറവായിരിക്കും.ട്രെയിനിലെ എല്ലാ കോച്ചുകളിലും തുല്യമായ രീതിയില്‍ ആളുകള്‍ ഉണ്ടാവുന്ന വിധത്തിലാണ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കുക.സീറ്റുകള്‍ നല്‍കുന്നത് മധ്യഭാഗത്തുനിന്നും വാതിലുകള്‍ക്ക് സമീപത്തേക്കാണ്. റെയില്‍വേ സോഫ്റ്റവെയര്‍ അതിന്റെ അല്‍ഗോരിതം വഴി ട്രെയിനിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.അപകേന്ദ്രബലം കൂടിയാല്‍ ട്രെയിന്‍ പാളം തെറ്റാന്‍ സാധ്യത കൂടുതലാണ്.അതിനാല്‍ ഇന്ത്യന്‍ റെയില്‍വേ സീറ്റ് നല്‍കുന്നതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സീറ്റ് തുല്യമായി എല്ലാവര്ക്കും നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: