മട്ടാഞ്ചേരി: പ്രതിവര്‍ഷം 3,000 പേര്‍ക്കാണ് നാവികസേനയില്‍ അഗ്നിപഥ് വഴി പ്രവേശനം നല്കുന്നതെന്ന് ദക്ഷിണ നാവിക സേനാ വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി പറഞ്ഞു. എന്‍സിസി അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കും.
നാലു വര്‍ഷത്തെ പ്രവര്‍ത്തന പരിശീലനത്തോടെ രാജ്യസേവനത്തോടോപ്പം ദുരന്ത നിവാരണമടക്കമുള്ള സേവനമേഖലയിലും ആശയ വിനിമയ സാങ്കേതിക വികസനമേഖലയിലും തൊഴിലവസരങ്ങളുമുണ്ടാകും. കഴിവുള്ള അഗ്‌നിപഥ് സേനാംഗങ്ങള്‍ക്ക് പോലീസ്, അതിര്‍ത്തിസേനാ മേഖലകളില്‍ മുന്‍തൂക്കം നല്കും. വാര്‍ത്താസമ്മേളനത്തില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, റിയര്‍ അഡ്മിറല്‍ പി.വി. പ്രസന്ന, പിആര്‍ഒ അതുല്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: