വൈക്കം: ഫ്യൂഷന്‍ വേദികളില്‍ അരങ്ങു കീഴടക്കിയ വൈക്കത്തിന്റെ സ്വന്തം കരുണാമൂര്‍ത്തി ഇനി ഓര്മ. വര്‍ഷങ്ങള്‍ക്കു മുന്‍പ് തവിലിനോടുള്ള പ്രണയം മൂത്ത് ക്ഷേത്ര കലാപീഠത്തിലെ ജോലി ഉപേക്ഷിക്കുമ്പോള്‍ ആരും കരുതിയിരുന്നില്ല ലോകമറിയുന്ന ആളായി മൂര്‍ത്തി മാറുമെന്ന്. നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും കാത്തുസൂക്ഷിച്ച വിനയമാണ് ഈ കലാകാരനെ വ്യത്യസ്തനാക്കിയത്. തവില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത് ആരാണെന്നു ചോദിച്ചാല്‍ നിസ്സശയം പറയാം ക്ഷേത്രനഗരിയുടെ സ്വന്തം മൂര്‍ത്തിയാണെന്ന്.
ഫ്യൂഷന്‍ വേദിയില്‍ മട്ടന്നൂര്‍ ചെണ്ടമേളത്തില്‍ വിസ്മയം തീര്‍ത്തപ്പോള്‍ അതേവേദിയില്‍ തവിലില്‍ നിറഞ്ഞാടിയ മൂര്‍ത്തിയെ സദസ്സ് വാരിപ്പുണര്‍ന്നു. സംഗീത നാടക ആക്കാദമി പുരസ്കാരം ഉള്‍പ്പെടെ അവാര്‍ഡുകളുടെ പെരുമഴക്കാലം മൂര്‍ത്തിയെ തേടിയെത്തിയപ്പോഴും ഏറ്റവും വലിയ അനുഭവമായി പറഞ്ഞിരുന്നത് ഇതായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന് പദവി വരെ അലങ്കരിച്ച മൂര്‍ത്തി രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
രാജ്യത്തെ വേദികളില്‍ തിരുവിഴ ജയശങ്കര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, വെട്ടിക്കവല ശശികുമാര്‍, മാമ്പറം ശിവ എന്നിവരോടൊപ്പം തവിലില്‍ ആസ്വാദകരുടെ മനം കവരാന്‍ മൂര്‍ത്തിയുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ ഫ്യൂഷന്‍ വേദികളില്‍ അരങ്ങ് കീഴടക്കുമ്പോള്‍ തവിലിനോടുള്ള സ്നേഹം മൂത്ത് പലരും മൂര്‍ത്തിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ വൈക്കത്ത് എത്തുമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു ആരാധകര്‍ ഏറെയും.
ഇംഗ്ലണ്ട്, ജര്‍മനി, കാനഡ, എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിന് വേദികളില്‍ തവിലിനെ ജനകീയമാക്കി. അഷ്ടമി നാളുകളില്‍ ക്ഷേത്രകലാമണ്ഡപത്തില് മൂര്‍ത്തിയുടെ ശിഷ്യഗണങ്ങളും മറ്റും ഒത്തുചേരുന്ന കൂട്ടായ്മ ഒരു അനുഭവം തന്നെയായിരുന്നു. ഹോങ്കോങ്ങിലും മലേഷ്യയിലുമെല്ലാം മൂര്‍ത്തിയുടെ വിയോഗവാര്‍ത്ത അറിഞ്ഞ് പലരും വിങ്ങിപൊട്ടുന്ന സന്ദേശങ്ങളുടെ പ്രവാഹമാണ് നവമാധ്യമങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: