ഹിന്ദുമതത്തെ പോലെ ഇത്രയധികം ദുരുദ്ദേശ്യത്തോടെയും അനീതിപരമായും അധിക്ഷേപിയ്ക്കപ്പെട്ട മറ്റൊരു മതവും ഇല്ലന്ന് ജര്‍മ്മന്‍ മന: ശാസ്ത്രജ്ഞയും ചിന്തകയുമായ. മരിയ വിര്‍ത്ത്. ക്രിസ്ത്യന്‍ മിഷനറിമാരാണ് (കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍) ഈ അപകീര്‍ത്തിപ്പെടുത്തലിന്റെ മുന്നിലുള്ളത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദിയ്ക്കുന്നതായി പോപ് ഫ്രാന്‍സിസിന് അയച്ച തുറന്ന കത്തില്‍ മരിയ വ്യക്തമാക്കി. സത്യത്തിന് മാമ്മോദീസ സ്വീകരിച്ചവരെന്നും അല്ലാത്തവരെന്നും ഉള്ള വേര്‍തിരിവ് ഉണ്ടാകുമോ എന്നും മാര്‍പ്പാപ്പയോട് മരിയ ചോദിക്കുന്നു.
(ഹാംബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും മന:ശാസ്ത്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഓസ്ട്രേലിയയിലേക്കുള്ള യാത്രാ മദ്ധ്യേ ഇന്ത്യയില്‍ കുറച്ചു സമയം തങ്ങാനിടയായത് മരിയ വിര്‍ത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. 1980 ഏപ്രില്‍ മാസം ഹരിദ്വാറില്‍ നടന്ന അര്‍ദ്ധ കുംഭമേളയില്‍ പങ്കെടുത്ത മരിയ, അവിടെ വച്ച് ആനന്ദമയി മാ, ദേവ് രഹ ബാബ എന്നീ മഹാത്മാക്കളെ കണ്ടുമുട്ടി. അവരുടെ അനുഗ്രാശിസ്സുകളോടെ ഇന്ത്യയില്‍ ജീവിതം തുടര്‍ന്ന മരിയ, പിന്നീട് ഓസ്ട്രേലിയയിലേക്ക് പോയില്ല. ഭാരതത്തിന്റെ ആത്മീയതയിലേക്ക് ഊളിയിട്ടിറങ്ങിയ മരിയ താന്‍ നേടിയ അറിവുകള്‍ തന്റെ ലേഖനങ്ങളിലൂടെയും പുസ്തകത്തിലൂടെയും ജര്‍മ്മന്‍ വായനക്കാരോട് പങ്കു വയ്ക്കാന്‍ തുടങ്ങി. ഭാരതത്തിന്റെ സവിശേഷമായ പൈതൃകം ഇന്ത്യാക്കാര്‍ക്കു പോലും കിട്ടാതിരിക്കാന്‍ വ്യക്തമായ പദ്ധതികളോടെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയുന്ന മരിയ അത്തരം ഗൂഡാലോചനകളെ തുറന്നു കാണിക്കുന്ന പ്രവര്‍ത്തനത്തില്‍ മുഴുകി ജീവിക്കുന്നു.)
കത്തിലെ പ്രസക്ത ഭാഗങ്ങള്‍
ഹിന്ദുമതം ഒരു ദുഷിച്ച മതമാണെന്നുള്ള ധാരണയായിരിയ്ക്കാം ഒരുപക്ഷേ തിരുമേനിയ്ക്കുള്ളത്. ഹിന്ദുക്കള്‍ തങ്ങളുടെ ബഹുദൈവങ്ങള്ക്കു പകരം ക്രിസ്ത്യാനികളുടെ ദൈവത്തെ സ്വീകരിച്ചാല്‍ അവര്‍ നന്നാവും എന്നും അങ്ങ് കരുതുന്നുണ്ടാവാം.
അത്തരം ഒരു ധാരണ പൂര്‍ണ്ണമായും തെറ്റായിപ്പോകും. ഹിന്ദുമതത്തെ പോലെ ഇത്രയധികം അനീതിപരമായി അധിക്ഷേപിയ്ക്കപ്പെട്ട മറ്റൊരു മതവും ഇല്ല. ക്രിസ്ത്യന്‍ മിഷനറിമാരാണ് (കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍) ഈ അപകീര്‍ത്തിപ്പെടുത്തലിന്റെ മുന്നിലുള്ളത് എന്ന് പറയേണ്ടി വരുന്നതില്‍ ഞാന്‍ ഖേദിയ്ക്കുന്നു. ഇന്ത്യയുടെ പുരാതന പൈതൃകം എത്ര മഹത്തായതാണെന്ന് പാശ്ചാത്യ നാടുകളിലെ കുറച്ചുപേര്‍ക്കു മാത്രമേ അറിയുകയുള്ളൂ.
ഇന്ന് നമ്മള് അറിയുന്ന രൂപത്തിലുള്ള ‘മതങ്ങള്‍’ നിലവില്‍ വരുന്നതിന് വളരെ മുമ്പ് നമ്മുടെ നിലനില്‍പ്പിന്റെ തത്വദര്‍ശനപരമായ അടിസ്ഥാനത്തെ കുറിച്ചും അര്‍ത്ഥപൂര്‍ണ്ണവും സഫലവുമായ ഒരു ജീവിതത്തിന് സഹായകമായ തത്വങ്ങളെ കുറിച്ചും പൗരാണിക ഭാരതത്തിന് അറിയുമായിരുന്നു. ക്രിസ്തുമതം പുതിയതായി കൊണ്ടുവന്നത്, പരിശോധിച്ചു വിലയിരുത്താന്‍ കഴിയാത്തതും ഒരുപക്ഷേ ആത്യന്തിക സത്യത്തോട് ബന്ധമില്ലാത്തതുമായ ചില പിടിവാശികളാണ്. ചരിത്രത്തിലെ ഒരു സംഭവത്തിന് ആത്യന്തിക സത്യത്തെ സ്വാധീനിയ്ക്കാന്‍ കഴിയുമോ ? സത്യത്തിന് മാമ്മോദീസ സ്വീകരിച്ചവരെന്നും അല്ലാത്തവരെന്നും ഉള്ള വേര്‍തിരിവ് ഉണ്ടാകുമോ ?
‘സഭയ്ക്കു പുറത്ത് രക്ഷ ഇല്ല’ എന്ന പറച്ചില് അസംബന്ധമാണ്. ഇപ്രകാരം പറഞ്ഞു പോകുന്നതില്‍ എന്നോട് ക്ഷമിയ്ക്കണം.
ഈ പ്രപഞ്ചത്തിന്റെ കാമ്പ് സര്‍വ്വവ്യാപിയായ ഒരു ഉണ്മയാണ്, അത് വിവരണാതീതമാണ്, അതിനെ പറ്റി ഏറ്റവും നന്നായി പറയാവുന്നത് ശുദ്ധബോധം എന്നാണ്. യുഗങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ഋഷിമാര്‍ കണ്ടെത്തിയതാണിത്. ‘വിതയ്ക്കുന്നവന് കൊയ്യും’ എന്ന ക്രിസ്ത്യന്‍ നിര്‍ദ്ദേശത്തിന് യുഗങ്ങള്‍ക്കു മുമ്പു തന്നെ ഹിന്ദു കര്‍മ്മനിയമം ഇവിടെയുണ്ട്.
പുനര്ജന്മത്തില് വിശ്വസിയ്ക്കുന്നതില്‍ നിന്ന് ഒരു കൗണ്‍സില്‍ ക്രിസ്ത്യാനികളെ തടഞ്ഞു. അത് പല കുഴക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമായിരുന്നു. ഉദാഹരണത്തിന് ജന്മനാ തന്നെ എന്തുകൊണ്ടാണ് വലിയ അനീതി കാണുന്നത് ?
ആത്മീയ പാതയില്‍ വഴികാട്ടിയും സുഹൃത്തുമായി ഒരു തികഞ്ഞ മനുഷ്യന് കൂടെയുണ്ടാവുന്നതിന്റെ ഗുണങ്ങള്‍ ഇന്ത്യയില്‍ അറിവുള്ളതായിരുന്നു. എന്നാല്‍ ഒരു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ, കൃഷ്ണന് മാത്രം, അല്ലെങ്കില്‍ രാമന് മാത്രം, അല്ലെങ്കില്‍ ബുദ്ധന് മാത്രമേ നമ്മെ രക്ഷയിലേക്ക് നയിയ്ക്കാന്‍ കഴിയുകയുള്ളൂ എന്നും, അതില്‍ വിശ്വസിയ്ക്കാത്തവര്‍ നരകത്തിലേക്ക് പോകുമെന്നും ആരും അവകാശപ്പെട്ടിരുന്നില്ല. ‘സത്യം ഒന്നേയുള്ളൂ, പണ്ഡിതന്മാര് അതിനെ പല പേരുകളില്‍ വിളിയ്ക്കുന്നു’ ഇന്ത്യന്‍ ഋഷിമാര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. എന്നിട്ട് ദൈവത്തിന്റെ വ്യത്യസ്ത നാമങ്ങള്‍ പറഞ്ഞു. ക്രിസ്തുമതം ഉണ്ടായിട്ടു പോലുമില്ലാത്ത ഒരു കാലഘട്ടത്തിലാണ് ഇത് പറഞ്ഞത്.
‘സത്യത്തെ ഒരേയൊരു പേരില്‍ തന്നെ വിളിയ്ക്കണം, അത് പൂര്‍ണ്ണമായും ഒരു പുസ്തകത്തില്‍ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്’ എന്നു പറഞ്ഞ് ദൈവത്തിന്റെ അനുയായികള്‍ പിന്നില്‍ നിന്ന് കുത്തും എന്ന് പ്രതീക്ഷിയ്ക്കാതെ ‘ദൈവം’ എന്ന പേരും അവര്‍ ഒരുപക്ഷേ അതില്‍ ഉള്ക്കൊള്ളിയ്ക്കുമായിരുന്നു. യേശുവിനെ ഒരു അവതാരമായും കരുതിയേനെ.
നമ്മിലെല്ലാം ഉള്ള നിരാകാരവും, നാമരഹിതവുമായ സാന്നിദ്ധ്യത്തെ അറിയാന്‍ സഹായിയ്ക്കുന്ന വ്യക്തിത്വം പൂണ്ട ശക്തികളാണ് ഹിന്ദുമതത്തിലെ ബഹുദൈവങ്ങള്‍. എന്നാല്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളോട് പറയപ്പെടുന്നത് ഹിന്ദു ദൈവങ്ങള്‍ എല്ലാം ചെകുത്താന്മാരാണ് എന്നാണ്. അത് എന്തടിസ്ഥാനത്തിലാണ് ? തീര്‍ച്ചയായും അതിന് ഒരു അടിസ്ഥാനവുമില്ല. അത് അസ്വീകാര്യമായ ഒരു അവഹേളനമാണ്. എന്നിട്ടും ഈയടുത്ത വര്‍ഷങ്ങളില്‍ മാലാഖമാരിലുള്ള വിശ്വാസം പുനരുജ്ജീവിപ്പിയ്ക്കാന്‍ ക്രിസ്തുമതം (ഹിന്ദുമതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണോ ?) ശ്രമിയ്ക്കുന്നുണ്ട്. ബിംബങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അദൃശ്യമായതിനോടുള്ള ഭക്തിയുണ്ടാക്കല് കൂടുതല്‍ എളുപ്പമാണ്.
ഹിന്ദുമതം ഒരു വിശ്വാസ പദ്ധതിയല്ല. അതൊരു ജ്ഞാന പദ്ധതിയാണ്. നമ്മെപ്പറ്റിയും, ഈ ലോകത്തെ പറ്റിയുമുള്ള സത്യമെന്താണ് എന്ന യഥാര്‍ത്ഥമായ അന്വേഷണമാണത്. യുക്തിയ്ക്ക് നിരക്കാത്തതോ, ഒരിയ്ക്കലും പരിശോധിയ്ക്കാന്‍ കഴിയാത്തതോ ആയ ഒന്നും തന്നെ വിശ്വസിയ്ക്കേണ്ട ആവശ്യം ഹിന്ദുക്കള്‍ക്കില്ല. ഇവിടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.
അതെ, കൂടുതല്‍ ഹിന്ദുക്കളും പുനര്ജന്മത്തില് വിശ്വസിയ്ക്കുന്നു, അത് യുക്തി പൂര്‍ണ്ണമാണ് താനും.
കൂടുതല്‍ പേരും എങ്ങും നിറഞ്ഞ ബ്രഹ്മത്തില്‍ വിശ്വസിയ്ക്കുന്നു. (മറ്റു പല പേരുകളും ഉപയോഗത്തിലുണ്ട്). എങ്ങും നിറഞ്ഞത് എന്നു പറയുമ്പോള്‍ തീര്‍ച്ചയായും മനുഷ്യരിലും അതുണ്ട്.
ഒരു വ്യക്തി പ്രത്യേക അനുഷ്ഠാനങ്ങളിലൂടെയും ഭക്തിയിലൂടെയും സ്വയം ശുദ്ധീകരിച്ചാല്‍ ഈ ദിവ്യ സത്തയെ സ്വന്തം നിലയ്ക്ക് അനുഭവിച്ചറിയാമെന്നും കൂടുതല്‍ പേരും വിശ്വസിയ്ക്കുന്നു.
പരിശോധിച്ചു ബോദ്ധ്യപ്പെടാവുന്നതാണ് ഈ വിശ്വാസം. ഇത് അന്ധമായ ഒന്നല്ല. തങ്ങളുടെ ബ്രഹ്മ താദാത്മ്യം സാക്ഷാത്ക്കരിച്ച നിരവധി ഋഷിമാരുണ്ട്.
ക്രിസ്തുമതത്തിലും, ദിവ്യതയുമായി ഉള്ള ഏകത്വം അനുഭവിച്ചറിഞ്ഞ സിദ്ധന്മാര് ഉണ്ടായിരുന്നു. മീസ്റ്റെര് എഖാര്റ്റ് ഒരു ഉദാഹരണമാണ്. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ, അദ്ദേഹം സഭയാല്‍ പുറത്താക്കപ്പെടുകയാണ് ഉണ്ടായത്. ഒരു നിഗൂഡമായ സത്ത എല്ലാറ്റിലും ഉണ്ട് എന്ന ശാസ്ത്രീയ ഉള്‍ക്കാഴ്ചയെ എന്തുകൊണ്ടാണ് സഭ എതിര്‍ക്കുന്നത് ? മനുഷ്യന്റെ നീണ്ട നീണ്ട ചരിത്രത്തില്‍ സത്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്ത അനവധി (ഒരാളല്ല) അതിമാനുഷ വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു എന്ന കാര്യം അംഗീകരിയ്ക്കാന്‍ ഇത്ര ബുദ്ധിമുട്ട് എന്തുകൊണ്ടാണ് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: