ഷില്ലോങ്: ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശമായ മേഘാലയയിലെ ചിറാപ്പുഞ്ചിയില്‍ 2022 ജൂണ്‍ 15 ബുധനാഴ്ച പെയ്ത കനത്ത മഴ പുതിയ റെക്കോഡായി കുറിക്കപ്പെട്ടു. 27 വര്‍ഷത്തിന് ശേഷം ബുധനാഴ്ച പെയ്തത് ചിറാപ്പുഞ്ചിയിലെ മൂന്നാമത്തെ ഏറ്റവും വലിയ മഴ. ബുധനാഴ്ച രാവിലെ 8.30ന് രേഖപ്പെടുത്തിയ 24 മണിക്കൂര്‍ നേരത്തെ മഴയുടെ അളവ് 811.6 മില്ലി മീറ്റര്‍.
പക്ഷെ ഇപ്പോഴും ഇവിടെ റെക്കോഡ് മഴ ലഭിച്ചത് 1995ല്‍ തന്നെ. 1995 ജൂണ്‍ 16ന് ചിറാപ്പുഞ്ചിയിലെ ഈസ്റ്റ് ഖാസി ഹില്‍സില്‍ പെയ്തത് 1563.3എംഎം മഴയാണ്. ഇതിന് ഒരു ദിവസം മുന്‍പ് 1995 ജൂണ്‍ 15ന് രേഖപ്പെടുത്തിയത് 930 മില്ലി മീറ്റര്‍ മഴയാണ്.
ചിറാപ്പുഞ്ചിയില്‍ ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ പത്ത് തവണയെങ്കിലും 750 മില്ലി മീറ്റര്‍ മഴ ലഭിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: