ഇസ്ലാമാബാദ്: പാക്കിസ്ഥാന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി അഹ്സന് ഇഖ്ബാല്‍. ജനങ്ങള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന സാധനങ്ങള്‍ കുറയ്ക്കണം. ചായ കുടി കുറച്ചാല്‍ തന്നെ രാജ്യം രക്ഷപ്പെടുമെന്നും അദേഹം പറഞ്ഞു.ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്. കഴിഞ്ഞ വര്‍ഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്. ഇനിയും വായ്പയെടുത്താണ് തേയില വാങ്ങുന്നത് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ തന്നെ ചായ കുടിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണം.
വൈദ്യുതി ക്ഷാമവും പാക്കിസ്ഥാനെ വരിഞ്ഞ് മുറുക്കി കഴിഞ്ഞു. അടുത്ത ഒരു ശ്രീലങ്കയായി പാക്കിസ്ഥാന് മാറുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി നിയന്ത്രണം പത്തുമണിക്കൂറാക്കി ഉയര്‍ത്താന്‍ പാക്കിസ്ഥാന ആലോചിക്കുന്നുണ്ട്. ഇതില്‍ വലിയ ഫാക്ടറികളൊക്കെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളിലും പാക്കിസ്ഥാന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശനാണ്യശേഖരത്തിന്റെ രൂക്ഷമായ കുറവാണ് പാകിസ്താനില്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
പാകിസ്താന്റെ വിദേശനാണ്യശേഖരം ജൂണ്‍ ആദ്യവാരം 1000കോടി ഡോളറായി ചുരുങ്ങിയിരുന്നു. ഫണ്ടില്ലാത്തതിനാല്‍ കഴിഞ്ഞമാസം കറാച്ചിയില്‍ അവശ്യമല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. തകര്‍ച്ച നേരിടുന്ന തങ്ങളെ മറ്റുരാജ്യങ്ങള്‍ സഹായിക്കണമെന്ന് പാക്കിസ്ഥാന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: