തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനം ആണ് ഇത്തവണത്തെ വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ 44363 ആണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിലൊന്നായി കുറഞ്ഞു. കണ്ണൂരാണ് ഏറ്റവുമധികം വിജയശതമാനം നേടിയ റവന്യൂ ജില്ല. വയനാടാണ് കുറവ്. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്.
2962 കേന്ദ്രങ്ങളിലായി 4,26,469 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്. പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇത്തവണ ഗ്രേസ് മാര്‍ക്കില്ല എന്നതും പ്രത്യേകതയാണ്. ഫോക്കസ് ഏരിയയില്‍ നിന്നും 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങളുമാണ് പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം 99.47 ശതമാനമായിരുന്നു വിജയം. നാല് മണി മുതല്‍ ഈ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.-www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എൽസി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–ഹിയറിങ് ഇംപയേർഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എൽസി (www.ahslcexam.kerala.gov.in)
പ്രതികരിക്കാൻ ഇവിടെ എഴുതുക: