ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ കുഴല്‍കിണറില്‍ വീണ 11കാരനെ 104 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷിച്ചു.ഛത്തീസ്ഗഡിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ നിന്നുളള രാഹുല്‍ സാഹുവാണ് കുഴല്‍കിണറില്‍ വീണത്.കുട്ടിയ്ക്ക് കേള്‍വി, സംസാര വൈക്യങ്ങള് ഉണ്ട്.കഴിഞ്ഞ ജൂണ്‍ പത്തിന് വീടിന് സമീപത്തെ 80അടി താഴ്ച്ചയുളള കിണറിലാണ് കുട്ടി വീണത്.
60അടി താഴ്ച്ചയില്‍ കുട്ടി തടഞ്ഞുനിന്നു.ജൂണ്‍ പത്തിനാരംഭിച്ച രക്ഷാപ്രവര്‍ത്തനം 104 മണിക്കൂറുകള്‍ക്ക് ശേഷം വിജയം കൈവരിച്ചു.രക്ഷാപ്രവര്‍ത്തനത്തില്‍ ദേശീയ ദുരന്തനിവാരണ സേന, ഇന്ത്യന്‍ സൈന്യം, പോലീസ്, പ്രദേശിക ഭരണകൂടം എന്നിങ്ങനെ 500 അധികം പേരാണ് പങ്കെടുത്തത്.ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
രാഹുലിനെ ബലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എല്ലാവരുടെയും പ്രാര്‍ത്ഥയുടെയും, രക്ഷാപ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെയും ഫലമായി രാഹുല്‍ സാഹുവിനെ രക്ഷിക്കാന്‍ സാധിച്ചതായി ഭുപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തു.കുട്ടികള്‍ കിണറില്‍ വീഴുന്നതിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രക്ഷാപ്രവര്‍ത്തനമായിരുന്നു രാഹുലിന്റെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: