ന്യൂദല്‍ഹി: മുന്‍ താരങ്ങള്‍ക്കും, അമ്പയര്‍മാര്‍ക്കുമുള്ള പെന്ഷന് തുക വര്‍ധപ്പിച്ച് ബിസിസിഐ. താരങ്ങള്‍ക്ക് നല്കുന്ന മാസ പെന്‍ഷനാണിത്. ജൂലൈ ഒന്ന് മുതല്‍ ഇത് നടപ്പാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
ഏകദേശം 900 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതില്‍ 75 ശതമാനം പേര്‍ക്കും 100 ശതമാനം വേതന വര്‍ധനയുണ്ടാകുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
മുന്‍ താരങ്ങളുടെ സാമ്പത്തിക ക്ഷേമം നോക്കേണ്ടത് ബിസിസിഐയുടെ കടമയാണെന്നും അവരുടെ കരിയര്‍ അവസാനിച്ചാല്‍ അവരെ സംരക്ഷിക്കേണ്ട ചുമതല ബിസിസിഐയ്ക്ക് ഉണ്ടെന്നും ഗാംഗുലി പറഞ്ഞു. ബിസിസിഐയുടെ ഉയര്‍ച്ചയില്‍ അമ്പയര്‍മാരുടെ പങ്കിനെയും ഗാംഗുലി പ്രകീര്‍ത്തിച്ചു. അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോകുന്നവരാണ് അമ്പയര്മാരെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: