ന്യൂദല്‍ഹി: കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളില്‍ ചുരങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ‘അഗ്നിപഥ്’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു.സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീം സായുധ സേനയ്ക്ക് യുവത്വത്തിന്റെ മുഖം നല്കുന്ന ഒരു പരിവര്‍ത്തന സംരംഭമാണെന്ന് മന്ത്രി പറഞ്ഞു.
റിക്രൂട്ട്മെന്റ് പ്രക്രിയയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ തുടക്കത്തില്‍ നാല് വര്‍ഷത്തേക്ക് സൈനികരെ ഉള്‍പ്പെടുത്തുകയും അവരില്‍ ചിലരെ നിലനിര്‍ത്തുകയും ചെയ്യും. ‘അഗ്നിപഥ് പദ്ധതി പ്രകാരം, ഇന്ത്യന്‍ യുവാക്കള്‍ക്ക് ‘അഗ്നിവീര്‍’ ആയി സായുധ സേനയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
സായുധ സേനയിലെ റിക്രൂട്ട്മെന്റിനായി വിപുലമായ പ്രതിഭകളെ പദ്ധതി ഉറപ്പാക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍ പറഞ്ഞു. നേരത്തെ ‘ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന് നാമകരണം ചെയ്യപ്പെട്ട ‘അഗ്നിപഥ്’ പദ്ധതി മൂന്ന് സേനാ മേധാവികളുടെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് സംബന്ധിച്ച് വിപുലമായ ആലോചനകള്‍ക്ക് ശേഷമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്ന സൈനികരെ ‘അഗ്നിവീര്‍’ എന്നാകും അഭിസംബോധന ചെയ്യുക. നിലവില്‍, ആര്‍മി യുവാക്കളെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനു കീഴില്‍ 10 വര്‍ഷത്തേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് 14 വര്‍ഷം വരെ നീട്ടാം.
അതിവേഗം വര്‍ധിച്ചുവരുന്ന മൂന്ന് സര്‍വീസുകളുടെയും ശമ്പളം, പെന്ഷന് ബില്ലുകള്‍ കൂടി വെട്ടിക്കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2022-23 ലെ 5,25,166 കോടി രൂപയുടെ പ്രതിരോധ ബജറ്റില്‍ പ്രതിരോധ പെന്‍ഷനുകള്‍ക്കായി 1,19,696 കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റവന്യൂ ചെലവുകള്‍ക്കായി 2,33,000 കോടി രൂപ വകയിരുത്തി. ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: