ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചു ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 75 ആദര്‍ശ് സ്മാരകങ്ങളില്‍ 2022 ജൂണ്‍ 21ന് അന്തര്‍ ദേശീയ യോഗാ ദിനം ആചരിക്കുന്നു. ഈ അവസരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കേന്ദ്രീയ വിദ്യാലയ സംഘടനുമായി ചേര്‍ന്ന് ബേക്കല്‍ കോട്ടയില്‍ യോഗദിനം ഒരുക്കുന്നു.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം അന്ന് രാവിലെ 8.00 മണിക്ക് കാഞ്ഞങ്ങാട് സബ് കളക്ടര്‍ മേഘശ്രീ ഡി.ആര്,ഐ എ എസ് നിര്‍വഹിക്കും. ഈ യോഗാ ദിന പരിപാടികളില്‍ കേന്ദ്രീയ വിദ്യാലയം കാസര്‍ഗോഡ് 1, കേന്ദ്രീയ വിദ്യാലയം കാസര്‍ഗോഡ് 2, കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട്, കേന്ദ്രീയ വിദ്യാലയം നീലേശ്വരം എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
തദവസരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ബേക്കല്‍ കോട്ടയില്‍ പുതിയതായി നിര്‍മ്മിച്ച പൊതുജന സേവനങ്ങളുടെ ഉദ്ഘാടനവും സബ് കലക്ടര്‍ നിര്‍വഹിക്കും. സാംസ്കാരിക ബോധവത്കരണ പരിപാടികളും ഈ അവസരത്തില്‍ അവതരിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: