ആലപ്പുഴ: എഫ്.ഐ.ആര് എഴുതിയപ്പോള്‍ വാക്യത്തിന്റെ ഘടനയില്‍ വന്ന പിശക് കാരണം മുഖ്യമന്ത്രി പ്രതിയായി. സംഭവം നടന്നത് നൂറനാട് പോലീസ് സ്റ്റേഷനിലാണ്.സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് മുഖ്യമന്ത്രി പ്രതിയായത്.
എഫ്.ഐ.ആറില്‍ എഴുതിയിരിക്കുന്നത്’ സ്വര്‍ണ്ണകടത്തു കേസ് പ്രതി ബഹു:മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി’ എന്നു പറയുന്നുണ്ട്.എന്നാല്‍ ഒറ്റവായനയില്‍ സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതി മുഖ്യമന്ത്രിയാണെന്ന് തോന്നിപ്പിക്കും.സ്വര്‍ണ്ണകടത്ത് കേസ പ്രതി കഴിഞ്ഞ് ഇടേണ്ട ‘കോമ’ ഇടുകയോ, മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെന്ന് എഴുതുകയോ ചെയ്തിരുന്നെങ്കില്‍ പിശക് ഉണ്ടാവില്ലായിരുന്നു.എന്നാല്‍ പിശക് സംഭവിച്ചതല്ലെന്നും, ‘കോമ’ വിട്ടുപോവുകമാത്രമാണ് ചെയ്തതെന്നും, എഫ്.ഐ.ആര് പൂര്‍ണ്ണമായി വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: