തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിലേക്ക് ജോലി തേടി ഇനി കേരളത്തില്‍ നിന്നും വിമാനത്തില്‍ പറന്നുപോകാം. ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദിനംപ്രതിയുള്ള സര്‍വീസ് പ്രഖ്യാപിച്ചു.
ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് ജൂണ്‍ 16ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സര്‍വീസ്. രാവിലെ 5ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യാത്ര തുടങ്ങുന്ന സര്‍വീസ് മുംബൈ വഴി 9.10ന് അഹമ്മദാബാദില്‍ എത്തും. തിരികെ വൈകിട്ട് 5.25ന് തിരിച്ച് രാത്രി 9.35ന് തിരുവനന്തപുരത്ത് എത്തും.
മുമ്പ് ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍നിന്ന് വിമാനം മാറിക്കയറിയാണ് കേരളത്തില്‍ നിന്നുള്ളവര്‍ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. പുതിയ സര്‍വീസ് എത്തുമ്പോള്‍ യാത്രാസമയം ആറു മണിക്കൂറില്‍നിന്ന് നാലു മണിക്കൂര്‍ ആയി കുറയും. സംസ്ഥാനത്തുനിന്ന് 30 ലക്ഷത്തിലധികം പേരാണ് തൊഴില്‍ തേടി ഗുജറാത്തില്‍ ഉള്ളത്. പുതിയ ഐടി കമ്പനികളും ഗുജറാത്തിലേക്ക് ചുവട് മാറിയതോടെ ദിവസേനആയിരക്കണക്കിന് പേരാണ് കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് എല്ലാം പുതിയ സര്‍വീസ് ഉപകാരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: