ന്യൂദല്‍ഹി: ആഗോളതലത്തില്‍ യോഗയ്ക്ക് വലിയ പ്രചാരം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേതാക്കള്‍, സിഇഒമാര്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പതിവായി യോഗ പരിശീലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യോഗ ആഗോളതലത്തില്‍ വമ്പിച്ച ജനപ്രീതി നേടിയിട്ടുണ്ട്. നേതാക്കള്‍, സിഇഒമാര്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍ എന്നിവരുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ പതിവായി യോഗ പരിശീലിക്കുകയും അത് അവരെ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: