ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലേക്ക് രാഹുല്‍ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിനെത്തിയ പലരും വാടകയ്ക്ക് വന്നവരാണെന്ന് സംശയം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായികാല്നടയായി ഇഡി ഓഫീസിലേക്ക് പോകാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. ഈ സമരക്കാരില്‍ ചിലരുമായി റിപ്പബ്ലിക് ടിവി നടത്തിയ അഭിമഖത്തില്‍ പലര്‍ക്കും എന്തിനായ് സമരത്തിനെത്തിയതെന്ന് പോലും അറിയില്ല.
സമരത്തില്‍ പങ്കെടുത്ത ചില സ്ത്രീകളോട് റിപ്പോര്‍ട്ടര്‍ സമരത്തിന് വന്ന കാരണം ചോദിച്ചപ്പോള്‍ ഒരു സ്ത്രീ അറിയില്ല എന്ന ഉത്തരം പറഞ്ഞപ്പോള്‍ മറ്റൊരു സ്ത്രീ സാധനങ്ങള്‍ക്ക് വില കൂടുകയല്ലേ എന്ന മറുപടിയാണ് നല്‍കിയതെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റ് ചിലര്‍ പറഞ്ഞത് നാണ്യപ്പെരുപ്പത്തിനെതിരായ സമരം എന്നാണ്. പ്രധാന് തെരഞ്ഞെടുപ്പിന് വേണ്ടി രാഹുല്‍ഗാന്ധിയെ കാണാന്‍ എത്തിയതാണെന്നും ഒരാള്‍ മറുപടി പറഞ്ഞു. വേറെ ഒരാള്‍ കാരണം തിരക്കി അല്പസമയം കഴിഞ്ഞ് പറയാമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് സമരത്തിനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പലരെയും രാഹുല്‍ ഗാന്ധി വാടകയ്ക്ക് എടുത്തതാണെന്ന സംശയം ബലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: