പോലീസിനെ കണ്ട് പേടിച്ചോടിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ വീഡിയോ വൈറല്‍. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. അറസ്റ്റ് ചെയ്യാനായി അടുത്ത പോലീസ് ഉദ്യോഗസ്ഥനെ തട്ടിത്തെറിപ്പിച്ച് തട്ടിത്തെറിപ്പിച്ച് ‘അയ്മനം സിദ്ധാര്ത്ഥന്’ മോഡലില്‍ ശ്രീനിവാസ് ഓടുകയായിരുന്നു.
ദല്‍ഹി പോലീസിനെ പേടിയില്ലായെന്നും സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും ഒരു ചാനലിന് പ്രതികരണം നല്‍കിക്കൊണ്ട് മുന്നോട്ട് പോകുകായിരുന്നു ശ്രീനിവാസ. തന്റെ കാറിന് സമീപത്ത് എത്തിയപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് അദേഹത്തെ അറസ്റ്റ് ചെയ്യാനായി സമീപിച്ചു. എന്നാല്‍ പോലീസുകാരനെ തട്ടിത്തെറിപ്പിച്ച് അദേഹം ഓടി ഒളിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ‘അയ്മനം പ്രോ’ എന്ന തലക്കെട്ടോടെയാണ് മലയാളികള്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: