ന്യൂദല്‍ഹി: ഇന്നു രാവിലെ ഏഴു മണിവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 195.19 കോടി (1,95,19,81,150) പിന്നിട്ടു. 2,50,56,366 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.51 കോടി യിലധികം (3,51,48,286) കൗമാരക്കാര്‍ക്ക് കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്കി. 18-59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,07,764
രണ്ടാം ഡോസ് 1,00,50,209
കരുതല്‍ ഡോസ് 54,11,036
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,20,731
രണ്ടാം ഡോസ് 1,76,01,591
കരുതല്‍ ഡോസ് 92,14,027
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,51,48,286
രണ്ടാം ഡോസ് 1,94,72,762
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 5,98,65,545
രണ്ടാം ഡോസ് 4,70,00,805
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,76,46,418
രണ്ടാം ഡോസ് 49,50,53,984
കരുതല്‍ ഡോസ് 15,39,266
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,33,44,863
രണ്ടാം ഡോസ് 19,20,24,445
കരുതല്‍ ഡോസ് 18,25,095
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,71,67,853
രണ്ടാം ഡോസ് 11,98,40,643
കരുതല്‍ ഡോസ് 2,09,45,827
കരുതല്‍ ഡോസ് 3,89,35,251
ആകെ 1,95,19,81,150
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 47,995 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.11% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.68% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4592 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,57,335 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,084 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,49,418 പരിശോധനകള്‍ നടത്തി. ആകെ 85.51 കോടിയിലേറെ (85,51,08,879) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.21 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.24 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: