Categories: Kozhikode

മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന്‍ എക്‌സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Published by

കോഴിക്കോട്: മാഹിയില്‍നിന്ന് സ്വകാര്യ ബസില്‍ വിദേശ മദ്യം കടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) വാഹനപരിശോധനക്കിടയില്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 40 കുപ്പി മാഹി വിദേശമദ്യവും പിടിച്ചെടുത്തു.  

അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഐസക്ക് ന്യൂട്ടണ്‍ പിടിയിലായത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രിവന്റിവ് ഓഫിസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: liquormahi