ചേര്‍ത്തല: വയലാറിലെ ചൊരിമണലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വിളയിച്ച ചോളം വയലാര്‍ ബ്രാന്‍ഡില്‍ വിപണിയിലിറക്കി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 16 വാര്‍ഡുകളിലായി 16 ഏക്കര്‍ സ്ഥലത്താണ് ചോളം കൃഷി ചെയ്തത്.
മക്കച്ചോളവും മണിച്ചോളവുമാണ് കൃഷി ചെയ്തത്. 640 തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിയുടെ ഭാഗമായത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചോളം സംസ്‌ക്കരിച്ച് പൊടിയാക്കി പായ്‌ക്കറ്റിലുമാക്കി. ഇതാണ് വയലാര്‍ ബ്രാന്‍ഡ് ചോളമായി വിപണിയില്‍ എത്തുന്നത്. ചോളം വിളവെടുത്തതിനു ശേഷമുള്ള ചോളച്ചെടി കന്നുകാലികള്‍ക്ക് തീറ്റയായും നല്‍കും.
വയലാര്‍ ബ്രാന്‍ഡ് ചോളപ്പൊടിയുടെ വിപണന ഉദ്ഘാടനം ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഷാജി, വൈസ് പ്രസിഡന്റ് എം.ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: