കണ്ണൂര്‍: വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരില്‍. എന്നാല്‍, കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സ്വന്തം വീട്ടിലെ താമസം ഒഴിവാക്കി. ഇന്നലെ രാത്രി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി താമസം ഗസ്റ്റ് ഹൗസിലാക്കി. സുരക്ഷ കണക്കിലെടുത്ത് പോലീസിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആരംഭിച്ച പ്രതിഷേധം ഇന്നും ശക്തമാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
പിണറായിയിലെ വീട്ടില്‍ രാത്രി താമസിക്കാനായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാല്‍, ഇത് സുരക്ഷയെ ബാധിക്കുമെന്ന് പോലീസ് അറിയച്ചതോടെ ഉറക്കം ഗസ്റ്റ്ഹൗസിലാക്കി. അതേസമയം, കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കരിമ്പത്തുള്ള കില തളിപ്പറമ്പ് കാമ്പസില്‍ അന്താരാഷ്‌ട്ര നേതൃപഠനകേന്ദ്രം ഇന്നു രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. ഇതിനു ശേഷം 12.30ന് കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലാസംഗമം മുഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.
കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മുഖ്യമന്ത്രിയുടെ യാത്രാപാതയില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍നിന്ന് ഏതു വഴിയിലൂടെയാണ് മുഖ്യമന്ത്രി തളിപ്പറമ്പില്‍ എത്തുക എന്ന കാര്യം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 700ഓളം പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി സുരക്ഷാഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. തളിപ്പറമ്പ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായരാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഖഡടഠ കച 22 ാശി മഴീ പെട്രോള്‍ പമ്പുകളില്‍ മോഷണം, റിസോര്‍ട്ടുകളില്‍ ആര്‍ഭാടജീവിതം; മൂന്നുപേര്‍ അറസ്റ്റില്‍ ങമൃസലശേിഴ എലമൗേൃല സെയ്ന്റ്ഗിറ്റ്‌സ്: മാറ്റത്തിന്റെ പാതയില്‍ മാനേജ്‌മെന്റ് എജ്യൂക്കേഷന്‍ 26 ാശി മഴീ വീട്ടുകാരെ കെട്ടിപ്പിടിച്ച് സ്‌നേഹപ്രകടനം ; കൂടു തുറന്നുവിട്ട കുട്ടിക്കുരങ്ങിന്റെ വൈറല്‍ വീഡിയോ ടലല ങീൃല ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ പന്തലാണ് കരിമ്പത്ത് ഒരുക്കിയിരിക്കുന്ന ഉദ്ഘാടനവേദി. വേദിയും സദസ്സും തമ്മില്‍ അഞ്ചുമീറ്ററിലേറെ അകലത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. ഡി.ഐ.ജി., കില ഡയറക്ടര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വേദിയും മറ്റ് ഒരുക്കങ്ങളും വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: