കാസര്‍കോട്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘിന്റെ ഇരുപത്തഞ്ചാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയായ ക്ഷാമബത്താ ഗഡുക്കള്‍ അനുവദിക്കുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി മെഡിസെപ്പ് പദ്ധതി നടപ്പിലാക്കുക, പെന്‍ഷന്‍ പ്രായം അറുപതാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
സര്‍വ്വവിധ മേഖലകളിലും രാഷ്‌ട്രീയത്തിന്റെ അതിപ്രസരം കാരണം കേരളത്തിന്റെ വികസനത്തിന് വിലങ്ങ് തടിയാവുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ട്രേഡ് യൂണിയന്‍, ഉദ്യോഗസ്ഥ മേഖല, വികസന സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും രാഷ്‌ട്രീയം പിടിമുറുക്കി. 1947 ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാജ്യത്തെ രണ്ടായി വെട്ടിമുറിക്കപ്പെട്ടു. ഇതിന് നേതൃത്വം കൊടുത്തവരെ തള്ളിപ്പറയാന്‍ സമൂഹം തയാറാവണം. ബ്രീട്ടിഷുകാരനെ കൂട്ടുപിടിച്ച് ഉണ്ടാക്കിയ ചരിത്രത്തെ ഇവിടെ നടപ്പാക്കിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ചരിത്രം പരിശോധിക്കേണ്ടതാണ്. അവകാശങ്ങള്‍ക്ക്‌വേണ്ടി പോരാട്ടങ്ങള്‍ നട ത്തിപ്രവര്‍ ത്തിക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് കേരള ത്തിന്റെ സ്പന്ദനമാവണം,ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബി. മനു അധ്യക്ഷനായി. ചിന്മയമിഷന്‍ സ്വാമി വിവിക്താനന്ദ സ്വരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ശശിധരന്‍, ഫെറ്റോ സംസ്ഥാനജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എ ജിഒസംഘ് സംസ്ഥാന വൈസ്പ്രസിഡന്റ് പി. പീതാംബര ,എ3ടിയു സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍ നായര്‍, പെന്‍ ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതിയംഗം കെ.പി. രാജേന്ദ്രന്‍ , ബിഎംഎസ്ജില്ലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണന്‍ , കെജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ .വി. ശ്രീകല എന്നിവര്‍ സംസാരിച്ചു. എം. സുരേഷ് സ്വാഗതവും ഡോ.കെ. വിശ്വനാഥ് നന്ദിയും പറഞ്ഞു.
സംസ്‌കാരിക സമ്മേളനം ആര്‍എസ്എസ് മംഗ്ലൂരു വിഭാഗ് സംഘചാലക് ഗോപാല്‍ ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്തു. സഹകാര്‍ ഭാരതി ദേശീയ സമിതിഅംഗം അഡ്വ.കെ. കരുണാകരന്‍ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് പി. പ്രമോദ്, സംസ്ഥാന സമിതി അംഗം എന്‍ .ടി. തുളസീധരന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സമാപന സമ്മേളനം ആര്‍ആര്‍കെഎം എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍. സുനില്‍കുമാര്‍ സ്വാഗതവും കെ.രാജേന്ദ്ര നന്ദിയും പറഞ്ഞുു
സംസ്ഥാന ഭാരവാഹികളായി ബി. മനു (സംസ്ഥാന പ്രസിഡന്റ്), ഇ.പി. പ്രദീപ് (ജനറല്‍ സെക്രട്ടറി), രതീഷ് ആര്‍. നായര്‍ (ട്രഷറര്‍), എന്‍.വി. ശ്രീകല, മുരളി എം. നായര്‍, പി.പി. രമേശന്‍, ടി.സി. സുരേഷ്, ഡോ.കെ. വിശ്വനാഥ് (വൈസ് പ്രസിഡന്റുമാര്‍), ഡോ.വി. അംബു, പി. പ്രമോദ്, പി.എം. രാജേഷ്‌കുമാര്‍, വി.കെ. ബിജു, എം.ആര്‍. അജിത്കുമാര്‍ (സെക്രട്ടറിമാര്‍), അജിതാ കമല്‍ (വനിതാ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: