ഞാന്‍ പഠിച്ച സ്കൂളിലും ഇവിടെ നടന്നതുപോലെയുള്ള ശാരീരിക വ്യായാമങ്ങളും നല്‍കിയിരുന്നു. രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് വ്യായാമം, രണ്ടാമത്തേത് സംഗീതം. വ്യായാമം അധികം ചെയ്യാന്‍ പറ്റാത്തതിനാല്‍ ഞാന്‍ രണ്ടാമത്തെ വിഭാഗത്തില്പ്പെട്ടവനായിരുന്നു. എന്നാല്‍ അതിന് വേറെയും ഫലങ്ങള്‍ ഉണ്ട്. ഇന്ന് ശാരീരിക വ്യായാമത്തിന്റെ നല്ല ഫലങ്ങള്‍ കാണുകയും തിരിച്ചറിയുകയും ചെയ്തു. ഇന്ന് എന്റെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ്. എന്റെ കണ്ണുതുറന്നു, ഇവിടെയും ആ സ്നേഹം കാണുന്നു. മോഹന്‍ ഭാഗവതിന്റെ ഒന്നിലധികം സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആര്‍എസ്എസ് കാര്യകര്‍ത്താക്കളും ഞങ്ങളുടെ കാന്ഹ ശാന്തിവനം ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശന വേളയില്‍, എന്നെ കുടുംബത്തോടൊപ്പം ഇവിടം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
നിര്‍ഭാഗ്യവശാല്‍, തീവ്രവാദികള്‍ക്ക് പോലും ഐക്യമുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഒരു പ്രദേശത്ത് ആരെങ്കിലും ബോംബ് കണ്ടുപിടിച്ചാല്‍, ആ സാങ്കേതികവിദ്യ മറ്റുള്ളവര്‍ക്ക് ലഭ്യമാണ്. അവര്‍ക്കിടയില്‍ അത്രമാത്രം ഐക്യമുണ്ട്. എന്നാല്‍ ആത്മീയ-മത വിശ്വാസികള്‍ക്കിടയില്‍-ഇന്ത്യയുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയും ആത്മീയമായി ഉയരുകയും ചെയ്യുന്നവര്‍-എന്നാല്‍ അവരോട് ഒരുമിച്ച് ഇരിക്കാന്‍ പറഞ്ഞാല്‍ അവര്‍ മടിക്കും. ഐക്യമില്ലാതെ ഭാരതമാതാവിനെ കുറിച്ചുള്ള വിജയമന്ത്രങ്ങള്‍ കേള്‍ക്കാന്‍ നമുക്ക് എങ്ങനെ കഴിയും? ഇന്ത്യയില്‍ 3000ത്തില്‍ അധികം വ്യത്യസ്ത ജാതികളുണ്ട്. ഓരോരുത്തരും അവരവരുടെ ജാതിക്കായി എന്തെങ്കിലും ചോദിക്കുന്നു. ജോണ്‍ എഫ്. കെന്നഡിയുടെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്; ‘രാജ്യം നിങ്ങള്‍ക്ക് വേണ്ടി എന്തുചെയ്യും എന്ന് ചോദിക്കരുത്, രാജ്യത്തിനായി നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ചോദിക്കേണ്ടത്’ എന്ന്. നമ്മളെല്ലാവരും കാരണമാണ് രാജ്യം ഇവിടെയുള്ളത്, നമ്മളില്ലാതെ ഒരു രാജ്യവുമില്ല. ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാവരും അവരവരുടെ ആരാധനാ രീതികള്‍ ചെയ്യുന്നു. അത് വളരെ നല്ലതാണ്. നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. ഇന്ത്യ അഭിവൃദ്ധി പ്രാപിക്കുകയും അതിന്റെ വിജയം ആഗോളമാകുകയും വേണം. ലോകത്തിന് മുന്നില്‍ ഇന്ത്യയാവണം ഗുരു. ശക്തിയുടെ കാര്യത്തിലും ഒന്നാമതാവണമെന്നാണ് നമ്മുടെ ആഗ്രഹം.
ഗുരുവിന്റെ അര്‍ത്ഥം ലോകത്തിന് വെളിച്ചം കാണിക്കുക എന്നതാണ്. നാം രണ്ട് തരത്തിലുള്ള ശക്തികളും നേടിയെടുക്കണം. ഭൗതികവും ആത്മീയവും. ഇവ പക്ഷിയുടെ രണ്ട് ചിറകുകള് പോലെയാണ്. ഭൗതികതയായാലും ആത്മീയതയായാലും നാം അത്ര ആഴത്തില്‍ പോകരുത്. എന്നാല്‍ ഇവ രണ്ടും സമതുലിതമാക്കുകയും സമന്വയിപ്പിക്കുകയും വേണം. ഇതാണ് യോഗയുടെ സാരാംശം. യോഗ വ്യത്യസ്ത തരത്തിലുള്ള ഐക്യമാണ്. ചെറിയ സ്വത്വം ഉയര്‍ന്ന സ്വത്വവുമായി, ആത്മാവ് പരമാത്മാവിനോട്, ജല കണം സമുദ്രവുമായി, ഭൗതികവും ആത്മീയവുമായ അസ്തിത്വത്തിന്റെ ഐക്യം. ഇത് വ്യക്തികള്‍ എന്ന നിലയില്‍ മാത്രം പോരാ. ഉദാഹരണത്തിന്, നാം ഒരു ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ താഴ്ന്ന മാനസികാവസ്ഥയോ വിഷാദമോ അനുഭവിക്കുന്നു. ഒരു സെമിത്തേരിയില്‍ പോകുമ്പോള്‍ വിരക്തി അനുഭവിക്കുന്നു. എന്നാല്‍ ക്ഷേത്രത്തിലെ അന്തരീക്ഷം വ്യത്യസ്തമാണ്. ജന്മദിന പാര്‍ട്ടിയിലെ അന്തരീക്ഷം വ്യത്യസ്തമാണ്. പലരും ഒത്തുകൂടുമ്പോഴും കാര്യങ്ങള്‍ കേള്‍ക്കുമ്പോഴുമാണ് അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. അത് നമ്മെ സ്വാധീനിക്കുന്നു. അതിന് നമ്മെ ഉയര്‍ത്താനോ താഴ്ത്താനോ കഴിയും.
ഗ്രാമത്തില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ കാളവണ്ടിയില്‍ യാത്ര ചെയ്യുമായിരുന്നു, ഒപ്പം രണ്ട് നായ്ക്കളും. ഞങ്ങള്‍ ഗ്രാമത്തിന്റെ അതിര്‍ത്തിയിലെത്തുമ്പോള്‍ നായ്ക്കള്‍ മടങ്ങിപ്പോകും. എന്തുകൊണ്ടെന്ന് ഞാന്‍ ചിന്തിച്ചു. ഓരോ ഗ്രാമത്തിലും വ്യത്യസ്ത അന്തരീക്ഷമായിരുന്നു. ഈ ഗ്രാമത്തില്‍ ചെന്നാല്‍ തങ്ങളെ തല്ലിക്കൊന്നേക്കാം എന്ന് നായ്ക്കള്‍ മനസ്സിലാക്കിയിരിക്കാം. ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ട്രെയിനില്‍ പോകുമ്പോള്‍, നാം തുരങ്കം കടക്കുമ്പോള്‍ അന്തരീക്ഷം മാറുന്നു. അകത്തു കടക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഒരു ഭാരം അനുഭവപ്പെടാം. എന്നാല്‍ ചില സ്ഥലങ്ങളില്‍ നമുക്ക് സന്തോഷം ഉയര്‍ന്നതായി തോന്നുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍, നമുക്ക് വളരെ ഗൃഹാതുരത്വവും ആനന്ദാശ്രുക്കളും ഉണ്ടാകുന്നു. കാരണം ഈ രാജ്യത്തിന്റെ അന്തരീക്ഷം അങ്ങനെയാണ്. ജലത്തില്‍ വസിക്കുന്ന മത്സ്യം ജലത്തിന്റെ വില മനസ്സിലാക്കുന്നില്ല. എന്നാല്‍ കടലില്‍ നിന്ന് കുറച്ച് സമയത്തേക്ക് എടുത്ത് തിരികെയിടുമ്പോള് മത്സ്യത്തിന് വളരെ സന്തോഷം തോന്നുന്നു. നാമെല്ലാം ആ മത്സ്യം പോലെയാണ്. നമ്മള് സ്വദേശത്തിന് പുറത്തായിരിക്കുമ്പോള്‍, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. നാം മടങ്ങിയെത്തുമ്പോള്‍, ഈ നാട് അങ്ങനെയായതിനാല്‍ സുഖം തോന്നുന്നു. കാരണം ഭാരതം നിരവധി വിശുദ്ധന്മാര്, അവരുടെ പ്രാര്‍ത്ഥനകള്‍ എന്നിവയാല്‍ ശുദ്ധീകരിക്കപ്പെട്ടതാണ്. നിങ്ങളില്‍ പലരും വിശുദ്ധരാണ്. നമ്മുടെ പ്രാര്‍ത്ഥനകളും ചിന്തകളും ഇന്ത്യയെ മഹത്തായ രാഷ്ട്രമാക്കാന്‍ സഹായിക്കും. നാം വ്യായാമങ്ങള്‍ ചെയ്യണം, കളിക്കണം, നന്നായി പഠിക്കണം, സാമൂഹിക സേവനം ചെയ്യണം. ഞാന്‍ പുരോഗതി പ്രാപിച്ചാല്‍ മാത്രമേ എനിക്ക് സേവനം ചെയ്യാന്‍ കഴിയൂ. പാവപ്പെട്ടവന് ആണെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയില്ല. എനിക്ക് അസുഖമുണ്ടെങ്കില്‍ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയില്ല. അതിനാല്‍, നാം ആത്മീയമായും ഭൗതികമായും ആരോഗ്യമുള്ളവരായിരിക്കണം. രണ്ട് മേഖലകളിലും വിജയിക്കണം. വ്യക്തിഗതമായി, ഒരു കുടുംബമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും. എങ്കില്‍ മാത്രമേ ഇന്ത്യ മുന്നോട്ട് പോകൂ.
അതിനാല്‍, എല്ലാവരേയും ഏകോപിപ്പിച്ച്, ദൈവിക സ്മരണയും സമര്‍പ്പണവും കൊണ്ട് നാം ഭൗതികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യത്തെ വിവിധ വിഭാഗങ്ങളുടെ എണ്ണമറ്റ സംഘടനകളുടെ ഭാഗമാകുമ്പോഴും നാമെല്ലാവരും ഒരുമിച്ചിരിക്കണം. ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍, ദാരിദ്ര്യം തുടച്ചുനീക്കാന്‍ നമുക്ക് ഒന്നിക്കാം. നമ്മുടെ ഋഷിമാര്‍ സ്വപ്നം കണ്ട പ്രകാശത്തിന്റെ ഒരു തലം നമുക്ക് സൃഷ്ടിക്കാം. നമുക്ക് ലോകത്തിന്റെ ഗുരു ആകണമെങ്കില്‍ – മറ്റുള്ളവരെ പഠിപ്പിക്കണം. എന്നാല്‍ നമ്മള് മറ്റുള്ളവരെ പഠിപ്പിക്കണമെങ്കില്‍ അത് നമ്മുടെ ഉള്ളിലുണ്ടാകണം. നാം സന്നദ്ധത വളര്‍ത്തിയെടുക്കുകയും ചെറിയ കാര്യങ്ങള്‍ പോലും നന്നായി ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ നമുക്ക് രാജ്യത്തിന്റെ ഐക്യം, ദേശത്തിനായുള്ള സമര്‍പ്പണം പോലുള്ള വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ.
നമ്മുടെ രാജ്യത്ത് നിരവധി മത-ആത്മീയ പശ്ചാത്തലമുള്ള ആളുകളുണ്ട്. നമുക്ക് എല്ലാവരോടും സ്നേഹമുണ്ട്. നാം ഒരേ രാജ്യത്താണ് താമസിക്കുന്നത്. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നു. നിങ്ങള്‍ ഏത് പാത തിരഞ്ഞെടുത്തുവെന്നത് പ്രശ്നമല്ല, പക്ഷേ ഒരു കാര്യം ഓര്‍ക്കുക. രാജ്യം നിസ്സഹായമായാല് നമ്മുടെ ആരാധനകള്‍ നടക്കില്ല. മോശം ഘടകങ്ങള്‍ എല്ലാവരേയും ദഹിപ്പിക്കുകയും അവരെ പിന്തുടരാന് നമ്മെ തോക്കിന് മുനയില്‍ നിര്‍ത്തുകയും ചെയ്യും. നമ്മുടെ പൂര്‍വ്വികരെ വാളുകള്‍ കാണിച്ചു മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു. 3000-4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നിരുന്നു. നമുക്കത് മറക്കാന്‍ കഴിയില്ല. അത്തരം നിമിഷങ്ങള്‍ വീണ്ടും വരില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്, നമ്മള് ശക്തരാകണം.
ഇന്ന് ഞാന്‍ ഇവിടെ വരുമ്പോള്‍ ഈ രാജ്യത്തിന്റെ ഭാവി ശോഭനമാണെന്ന പ്രതീക്ഷയുടെ ഒരു കിരണം എന്റെ ഹൃദയത്തിലുണ്ട്. നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നാമെല്ലാവരും പ്രതിജ്ഞയെടുക്കണം. ദേശത്തിന് ദോഷകരമായ ഒന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാം. തെരുവിലെ മാലിന്യം പെറുക്കാന്‍ നമുക്ക് കഴിയുമെങ്കിലും നാം അങ്ങനെ ചെയ്യുന്നില്ല; കുറഞ്ഞത് തെരുവില്‍ മാലിന്യം വലിച്ചെറിയാതെയെങ്കിലുമിരിക്കാം. നിങ്ങളെല്ലാവരും വിവേകമുള്ളവരാണ്. ലോകമെമ്പാടും ഭാരതത്തിന്റെ വിജയമന്ത്രം കേള്‍ക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നാം കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കണം. ഇന്ന് ഇവിടെയുള്ള എല്ലാ ബിരുദധാരികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളെല്ലാവരും ചെറുതായിരിക്കാതെ ആത്മീയ ഭീമന്മാരായി വളരുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: