കുവൈത്ത് സിറ്റി : പ്രവാചക നിന്ദയുടെ പേരില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടു കടത്തുവാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് വെച്ചാണു ഒരു കൂട്ടം പ്രവാസികള്‍ കുത്തിയിരിപ്പും പ്രകടനവും നടത്തി പ്രതിഷേധം സംഘടിപ്പിചത്. ഇതില്‍ പങ്കെടുത്ത പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുവാനും നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുവാനുമാണു മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിദേശികള്‍ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്ന് രാജ്യത്തെ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കി
രാജ്യത്തെ എല്ലാ താമസക്കാരും നിയമങ്ങള്‍ മാനിക്കണമെന്നും യാതൊരു കാരണവശാലും കുത്തിയിരിപ്പു സമരങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ ആഹ്വാനം നല്‍കരുതെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ഫഹാഹീലില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ പ്രവാസികളെയും നാടുകടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക അറബിക് മാധ്യമമായ അല്‍ റ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ഡിറ്റക്ടീവുകള്‍ അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള നാടുകടത്തല്‍ കേന്ദ്രത്തെ സമീപിക്കാനുമുള്ള നീക്കത്തിലാണ്. ഇവരെ വീണ്ടും കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുമെന്ന് അല്‍ റ റിപ്പോര്‍ട്ട് ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: