കൊച്ചി : സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനാ കേസില്‍ നോട്ടീസ് ലഭിച്ചാലുടന്‍ അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകുമെന്ന് ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം. തങ്ങള്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണസംഘം ബന്ധപ്പെട്ടിണ്ടുണ്ടെന്നും ഇബ്രാഹിം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആവശ്യപ്പെടുന്ന എല്ലാ വിവരവും നല്‍കും. അന്വേഷണവുമായി സഹകരിക്കും. തങ്ങളുടെ നിരപരാധിത്വം തെളിയുന്നതിനായി കൃത്യമായി അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. അതേസമയം ഇബ്രാഹിമും ഷാജ് കിരണും നിലവില്‍ തമിഴ്നാട്ടിലാണ്.
വിഡിയോ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിഡിയോ വീണ്ടെടുത്ത് പുറത്തെത്തുമ്പോള്‍ തങ്ങളുടെ നിരപരാധിത്വം തെളിയുമെന്നും ഇബ്രാഹിം പറഞ്ഞു. ആവശ്യമെങ്കില്‍ തന്റേയും ഷാജ് കിരണിന്റേയും ഫോണുകള്‍ അന്വേഷണ സംഘത്തിന് പരിശോധിക്കാം. എച്ച്ആര്‍ഡിഎസിലെ ഉദ്യോഗസ്ഥരുടെ ഫോണുകള്‍ കൂടി പരിശോധിച്ചാലേ സത്യാവസ്ഥ പുറത്തുവരൂ എന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പന്ത്രണ്ടംഗ സംഘത്തിന്റെ നിര്‍ണായക യോഗം നാളെ ചോരാനിരിക്കവേയാണ് ഇബ്രാഹിമിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. വിവിധ ജില്ലകളിലുള്ള അംഗങ്ങള്‍ പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി കൂടിക്കാഴ്ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: