പന്തളം: നരിയാപുരം വയലാവടക്ക് പെരുന്തിട്ട മഠത്തില്‍കാവില്‍ ശ്രീവനദുര്‍ഗ്ഗ, ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ജൂണ്‍ 18 മുതല്‍ 28 വരെ വിിവധ പരിപാടികളോടെ നടക്കും.
നിര്‍മ്മാല്യം, അഭിഷേകം, ഉഷപൂജ, അഷ്ടദ്രവ്യ ഗണപതിഹോമം, സമ്പൂര്‍ണ്ണ ബഹുളനിവേദ്യപൂജ, നിറമാല, ഭഗവതി സേവ. അത്താഴപൂജ എന്നീ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ എല്ലാ ദിവസവും ദേവീ ഭാഗവത പാരാണവും ഉണ്ടാകും.
. 25 ന് വൈകിട്ട് ഏഴിന് ഏവൂര്‍ ശംഭു നമ്പൂതിരിയുടെ സംഗീത സദസ്സ്, 26 ന് വൈകിട്ട് ഏഴിന് ബാലഗോകുലം അവതരിപ്പിക്കുന്ന ഗോകുല സന്ധ്യ, 27 ന് വൈകിട്ട് 4.30 മുതല്‍ രത്ന ശ്രീഅയ്യരുടെ നാദോപാസന എന്നിവയാണ് പ്രധാന കലാ പരിപാടികള്‍.
27 വൈകിട്ട് 5.30 ന് കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 8 മുതല്‍ ശൈലനന്ദിനി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ടപ്പാട്ടും ചുവടും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: