കൊച്ചി : കോട്ടയത്തെ പൊതു പരിപാടിക്ക് ശേഷം എറണാകുളത്ത് എത്തിയപ്പോഴും മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത് കര്‍ശ്ശന സുരക്ഷ. കോട്ടയത്തു നിന്നും എറണാകുളത്തെ ഗസ്റ്റ് ഹൗസിലേക്കാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. ഇവിടെ എറണാകുളത്തെ പ്രധാന ജങ്ഷനുകളില്‍ എല്ലാം കനത്ത പോലീസ് സുരക്ഷയിലാണ് ഒപ്പം ഗസ്റ്റ് ഹൗസിന് ചുറ്റും പോലീസ് സംഘം വളഞ്ഞിരിക്കുകയാണ്.
മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കും കോട്ടയത്ത് ഏര്‍പ്പെടുത്തിയത് പോലെ നിയന്ത്രണങ്ങള്‍ എറണാകുളത്തുമുണ്ട്. നഗരത്തിലെ റോഡുകളിലെല്ലാം മുഖ്യമന്ത്രിയുടെ സുരക്ഷയെന്ന പേരില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപ്രതീക്ഷിത ഗതാഗത നിയന്ത്രണത്തില്‍ ആശുപത്രിയിലേക്ക് എത്തിയ രോഗികള്‍ക്കാണ് ഏറെ ബുദ്ധിമുട്ടി.
കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടിക്ക് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് തന്നെ പ്രധാന റോഡുകളെല്ലാം അടയ്ക്കുകയായിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് കെ കെ റോഡ് ഉള്‍പ്പടെയുള്ള ഇടങ്ങളിലെ ഗതാഗത കുരുക്ക് നീക്കിയത. കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തുന്ന ഏറ്റവും കര്‍ശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തില്‍ ഇന്ന് രാവിലെ കണ്ടത്.
അതേസമയം ഇത്രയും കനത്ത സുരക്ഷയ്ക്കിടെ കോട്ടയത്ത് രണ്ട് ഇടത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ബിജെപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാട്ടിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്നും മാമന് മാപ്പിള ഹാളില്‍ എത്തുന്ന വഴിയിലാണ് പ്രതിഷേധം നടന്നത്. വലിയ സുരക്ഷ ഉണ്ടായിരുന്നത് ഭേദിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഉടന്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: