ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവത്തിന് ‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്ന് പേരിട്ട് ഹോട്ടല്‍. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലെ സ്വകാര്യ ഹോട്ടലാണ് വിഭവത്തിന് കോണ്‍ഗ്രസ് നേതാവിന്റെ പേരിട്ടിരിക്കുന്നത്. ഹോട്ടലിലെ മെനുകാര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ ഹിറ്റായതോടെ പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
ഇറ്റാവയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലാമ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഇറ്റാലിയന്‍ പാസ്ത, മെക്സിക്കന്‍ പാസ്ത, ഹാംഗ് ഓവര്‍ പാസ്ത എന്നി വിഭവങ്ങള്‍ക്കൊപ്പമാണ് മെനു കാര്‍ഡില്‍ ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഭവത്തിന്റെ രുചിയെക്കുറിച്ചോ രീതിയെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല.
സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മെനു കാര്‍ഡില്‍ നിന്നും തങ്ങളുടെ നേതാവിന്റെ പേര് ഒഴിവാക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. പോലീസ് സൂപ്രണ്ടിന് ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പരാതി നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ സ്ഥലം അനധികൃതമായി കൈയേറിയാണ് റസ്റ്റോറന്റ് നിര്മ്മിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നേതാവിനെ അപമാനിക്കാന്‍ വേണ്ടിയാണ് മെനുകാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രവര്‍ത്തി ചെയ്തവര്‍ ആരായാലും കേസെടുത്ത് അറസ്റ്റ് നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ ജയിലില്‍ അടയ്ക്കണമെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: