തിരുവനന്തപുരം: വൈദ്യുതി ലൈനിനടുത്ത് ലോഹതോട്ടി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വൈദ്യുതി കമ്പിക്കടുത്തുള്ള മരങ്ങളില്‍ നിന്നും ലോഹ തോട്ടി ഉപയോഗിച്ച് തേങ്ങയോ മാങ്ങയോ പറിക്കാന്‍ ശ്രമിച്ച് ഷോക്കേറ്റ് മരിച്ചവര്‍ 132 പേരാണ്.
വെള്ളിയാഴ്ച വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയുണ്ടായ ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടകാരണം. അപ്പുക്കുട്ടന്, മകന് റെനില്‍ എന്നിവരാണ് മരിച്ചത്. നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ചില പഴയ മരണവാര്‍ത്തകള്‍ കാണാം:
മുളയില്‍ ഇരുമ്പോ അലൂമിനിയമോ കെട്ടിയ തോട്ടി മാങ്ങപറിക്കാനും ചക്ക പറിക്കാനും തേങ്ങ പറിക്കാനും ഉപയോഗിക്കുന്ന പതിവ് നാട്ടിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ വൈദ്യുതി കമ്പിക്കടുത്തുള്ള മരങ്ങളില്‍ ഇത്തരം ലോഹ തോട്ടി ഉപയോഗിച്ച് 250 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 132 പേര് മരിച്ചു.
കഴിഞ്ഞ വര്‍ഷം മാത്രം ലോഹ തോട്ടി ഉപയോഗിച്ചതിന്റെ പേരില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് 41 പേര് മരിച്ചു. വൈദ്യുതാഘാതമേറ്റ് ഒന്നുകില്‍ പൊടുന്നെ ജീവഹാനിയുണ്ടാകും. അല്ലെങ്കില്‍ ഗുരുതരമായി പൊള്ളലേല്‍ക്കും. ലോഹ നിര്‍മ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോള്‍ സമീപത്തെങ്ങും വൈദ്യുതി ലൈനില്ലെന്ന് ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: