തിരുവനന്തപുരം: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് & പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദീപം) ‘വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കല്‍’ എന്ന വിഷയത്തില്‍ രാജ്യത്തെ 75 നഗരങ്ങളില്‍ നാളെ (ജൂണ്‍ 10ന്) സമ്മേളനം സംഘടിപ്പിക്കും. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് ബംഗളുരുവില്‍ വൈകുന്നേരം 04:00 മണിക്ക് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിസാന്റാവ് കരാടും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാനത്ത് തിരുവനന്തപുരം അറഫ ഓഡിറ്റോറിയത്തിലും കൊച്ചി കേരള ഫൈന്‍ ആര്‍ട്സ് ഹാളിലുമാണ് പരിപാടി നടക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ‘ആസാദി ക അമൃത് മഹോത്സവ്’ ഐക്കോണിക് വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിക്ഷേപങ്ങളെക്കുറിച്ചും സമ്പത്ത് സൃഷ്ടിക്കുന്നതിനെക്കുറിച്ചും പൗരന്മാരുടെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയുമാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.
75 നഗരങ്ങളിലെ വേദികളില്‍ ധനകാര്യ മേഖലയിലെ പ്രമുഖര്‍ ചര്‍ച്ചകള്‍ നയിക്കും. ഇന്ത്യന്‍ മൂലധന വിപണിയുടെ വളര്‍ച്ച, സ്വതന്ത്ര നിക്ഷേപകരായ സ്ത്രീകള്‍, വിപണി മെച്ചപ്പെടുത്തുന്നതില്‍ ഗവണ്മെന്റിന്റെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുടെയും പങ്ക്, ഇന്ത്യന്‍ മൂലധന വിപണികളുടെ ഭാവി, സാമ്പത്തിക സാക്ഷരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: