ആലുവ: പുകയില ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ത്രീയുടെ ആക്രമണത്തില്‍ രണ്ട് പിങ്ക് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.റൂറല്‍ ജില്ലാ കണ്ട്രോള് റൂമിലെ പി.എം.നിഷ, സ്നേഹലത എന്നിവര്‍ക്കാണ് പരിക്കേറ്റത്.പ്രതി കൊല്‍ക്കത്ത സ്വദേശിനി സീമ(40)നെ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ ആശുപത്രി കവലയിലാണ് സംഭവം നടന്നത്.അനാഥാലയത്തിലെ കുട്ടികള്‍ക്ക് സീമ ലഹരിപദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് പ്രതി പോലീസിനെ ആക്രമിച്ചത്.റോഡില്‍ തെറിച്ചു വീണ നിഷയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു.പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ആശുപ്ത്രിയില്‍ പ്രഥാമികശുശ്രൂഷ നല്കി.കൂടുതല്‍ പോലീസ് എത്തിയാണ് സീമയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: