ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ജൂലൈ 18ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ 15 ന് വിജ്ഞാപനം പുറത്തിറക്കും. 29 നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 30 ന് സൂഷ്മ പരിശോധന നടക്കും. ജൂലൈ രണ്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
ജൂലൈ 21 ന് ദല്ഹിയാലാണ് വോട്ടെണ്ണല്‍. ജൂലൈ 24 ന് പുതിയ രാഷ്ട്രപതി അധികാരമേല്‍ക്കും. രാജ്യസഭാ സെക്രട്ടറി ജനറലാണ് മുഖ്യവരണാധികാരി. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാകില്ലായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ആകെ 4809 വോട്ടര്‍മാരാണ് ഉള്ളത്. ആകെ വോട്ട് മൂല്യം 10,86,431 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: