ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു.
‘ കൊച്ചു പെണ്‍കുട്ടി ആയിരുന്ന മുതലെ രാജ്യത്തെ പ്രതിനീധികരിച്ച് ഇന്ത്യയുടെ നീല ജേര്‍സി അണിയാന്‍ ഞാന്‍ യാത്ര തുടങ്ങി. ആ യാത്രകള്‍ കുറയെ പ്രയാസമായിരുന്നു. അത് എന്നെ പലതും ജീവിതത്തില്‍ പഠിപ്പിച്ചു. കഴിഞ്ഞ 23 വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തവും വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമായ വര്‍ഷങ്ങളായിരുന്നു.
എല്ലാ യാത്രകളും പോലെ, ഇതും ഒരു അവസാനത്തില്‍ എത്തുന്നു. രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. ട്വിറ്ററിലെ കത്തില്‍ മിഥാലി കുറിച്ചു’.
ഒന്നില്‍ കൂടുതല്‍ ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ നയിച്ച ഒരേയൊരു ക്രിക്കറ്റ് താരം മിഥാലി രാജ് ആണ്. 2005 ലും 2017 ലും രണ്ടുതവണ ക്യാപ്റ്റന്റായിരുന്നു. 2019 ഫെബ്രുവരി ഒന്നിന് ന്യൂസിലാണ്ട് വനിതകള്‍ക്കെതിരായ ഇന്ത്യ പരമ്പരയില്‍ 200 ഏകദിന മത്സരങ്ങളില്‍ കളിച്ച ആദ്യ വനിതയും മിഥാലിയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2019 സെപ്റ്റംബറില്‍ ടി 20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ വനിത കൂടിയാണ് ക്യാപ്റ്റന്‍ മിതാലി രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: