കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വെളളിയാഴ്ച്ചത്തേക്ക് മാറ്റി.അഡീഷണല്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ അസൗകര്യം കണക്കിലെടുത്താണ് വെളളിയാഴ്ച്ചത്തേക്ക് മാറ്റിയത്.അറസ്റ്റ് വിലക്കിക്കൊണ്ടുളള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
കൂടാതെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ വിജയ്ബാബു മുന്‍കൂര്‍ജാമ്യഹര്‍ജി നല്കിട്ടുണ്ട്.അതും വെളളിയാഴ്ച്ച പരിഗണിക്കും.എന്നാല്‍ ഇര തന്നെയാണ് പേര് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തുകയും തന്റെ പേരില്‍ ബലാത്സംഗ ആരോപണം ഉന്നയിക്കുകയും ചെയ്തത്.ഈ ആരോപണം ചെറുക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചത്.പേര് വെളിപ്പെടുത്തണമെന്ന് വിചാരിച്ചതല്ലെന്നും വിജയ്ബാബു ജാമ്യഹര്‍ജിയില്‍ പറയുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് തന്നെ വിജയ്ബാബു പീഡിപ്പിച്ചെന്ന് യുവനടി ആരോപണം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: