ന്യൂദല്‍ഹി: നുപൂര്‍ ശര്‍മയുടെ പ്രവാചക പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്ലാമിക ഭീകരസംഘടനയായ അല്‍-ഖ്വായ്ദ. പ്രവാചകന്റെ മഹത്വത്തിനായി പോരാടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീഷണി സന്ദേശം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ദല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് അല്‍-ഖ്വായ്ദയുടെ ഭീഷണി. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്. ദല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിങ്ങള്‍ അന്ത്യം കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
![Prophet remarks al Qaeda threatens suicide attacks in 4 states](https://static-ai.asianetnews.com/images/01g4zsfrqjq2ffankn0vxyrnbh/al-queda-letter1.jpg)
നേരത്തെ, കര്‍ണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ രം?ഗത്ത് വന്നിരുന്നു. അതേസമയം പ്രാവചക പരാമര്‍ശ വിഷയത്തില്‍ ഇന്ത്യ ശക്തമായി നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ നേതാവിന്റെ പരാമര്‍ശം ഇന്ത്യയുടെയോ ഇന്ത്യാ ഗവണ്മെന്റിന്റെയോ ഔദ്യോഗിക പ്രസ്താവനയല്ലെന്നും എല്ലാ മതങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഒഐസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ടുവെക്കുന്ന വിവാദങ്ങള്‍ ചിലരുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാണ്. വര്‍ഗീയ സമീപനങ്ങള്‍ നിര്‍ത്തലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: