തിരുവനന്തപുരം: നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 5270 പാക്കറ്റ് ബീഡി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
സംസ്ഥാന അതിര്‍ത്തികളില്‍ നികുതി വകുപ്പ് സ്ഥാപിച്ച എ.എന്‍.പി.ആര് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഇന്റലിജന്‍സ് വിഭാഗം രണ്ടാഴ്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറികള്‍ക്കൊപ്പം ബീഡി കടത്തിക്കൊണ്ടുവന്ന വാഹനം ആര്യങ്കാവില്‍ പിടിയിലായത്. പിടിച്ചെടുത്ത ബീഡിക്ക് ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപ പിഴയായി ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: