ബെംഗളൂരു:ആര്‍എസ്എസുകാര്‍ ശാഖയിലുപയോഗിക്കുന്ന അരട്രൗസറുകള്‍ കത്തിക്കുന്ന പ്രചാരണം കോണ്‍ഗ്രസ് അഴിച്ചുവിട്ടതിന് പിന്നാലെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ട്രൗസറുകള്‍ നിറച്ച പെട്ടികളയച്ച് ആര്‍എസ്എസ്.
കോണ്‍ഗ്രസിന്റെ ദേശീയ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു (ഐ) കഴിഞ്ഞ ദിവസം കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് ട്രൗസറുകള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഹിന്ദു ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സ്കൂള്‍ സിലബസ് പരിഷ്കരിച്ചു എന്നാരോപിച്ചായിരുന്നു എന്‍ എസ് യു (ഐ) യുടെ പ്രതിഷേധം. ഇതിനെ ബിജെപി ശക്തമായി അപലപിച്ചിരുന്നു. 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കര്‍ണ്ണാടക ടെക്സ്റ്റ് ബുക്കുകളില്‍ ആര്‍എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെ പ്രസംഗം ഉള്‍പ്പെടുത്തിയതാണ് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്.
പിന്നീട് കോണ്‍ഗ്രസും കാക്കി ട്രൗസറുകള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതോടെയാണ് ആര്‍എസ്എസുകാര്‍ പ്രതിഷേധം ആരംഭിച്ചത്.
കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ വീടുവീടാന്തരം കയറി ട്രൗസറുകള്‍ ശേഖരിക്കുകയാണ് ആര്‍എസ്എസ്. ഇവ പെട്ടിയിലാക്കി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കുകയാണ്.
മാണ്ഡ്യ ജില്ലിയലെ കെആര്‍ പേട്ട് യൂണിറ്റിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലെ വീടുവീടാന്തരം കയറി ട്രൗസറുകള്‍ ശേഖരിച്ചു. അതിന്ട ശേഷം ഇവ പെട്ടികളില്‍ നിറച്ച് ബെംഗളൂരുവിലെ കോണ്‍ഗ്രസ് ഓഫീസിലേക്ക് അയച്ചു. കോണ്‍ഗ്രസിന് കത്തിച്ച് കളയാന്‍ കഴിയുന്നതിനേക്കാള്‍ അധികം ട്രൗസറുകള്‍ അയച്ചുകൊടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: