മുംബൈ: ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2021 നവമ്പറില്‍ മഹാരാഷ്ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ മുസ്ലിം അക്രമത്തിന് ചുക്കാന്‍ പിടിച്ചത് റാസ അക്കാദമിയുടെ ആവശ്യത്തിന് വഴങ്ങി ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രവാചകനിന്ദ ആരോപിച്ചിച്ച് റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇര്ഫാന് ഷെയ്ഖാണ് പൈദോണി പൊലീസ് സ്റ്റേഷനില്‍ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ നല്കിയ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെയാണ് ജൂണ്‍ 22ന് ഹാജരാവാകാന്‍ ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. താനെ ജില്ലയിലെ മംബ്ര പൊലീസ് സ്റ്റേഷനിലും നൂപുര്‍ ശര്‍മ്മയ്ക്കെതിരെ പ്രവാചകനിന്ദ ആരോപിച്ച് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
മുസ്ലിം സംഘടനയായ റാസ അക്കാദമി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ കീഴില്‍ മഹാരാഷ്ട്രയില്‍ ശക്തിപ്രാപിക്കുന്നത് ആശങ്കയുണര്‍ത്തുകയാണ്. 2021ല്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്ന അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് റാസ അക്കാദമിയുടെ നേതൃത്വത്തിലാണെന്ന് പറയപ്പെടുന്നു.
1978ല്‍ സ്ഥാപിതമായ റാസ അക്കാദമി സുന്നി പണ്ഡിതനായ അഹ്മദ് റാസ ഖാന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്ന സംഘടനയായിരുന്നു. ഇപ്പോള്‍ ധാരാളമായി മുസ്ലിം പണ്ഡിതരും സാധാരണ മുസ്ലിങ്ങളും ഈ സംഘടനയെ പിന്തുണയ്ക്കുന്നു. മുഹമ്മദ് സയീദ് നൂറിയാണ് ഇതിന്റെ സ്ഥാപകന്‍. വിവിധ ഇസ്ലാമിക വിഷയങ്ങളില്‍ നൂറു കണക്കിന് പുസ്തകങ്ങളാണ് സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2011ല്‍ മുംബൈയിലെ ആസാദ് മൈതാനത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് റാസ അക്കാദമി കുപ്രസിദ്ധീയാര്‍ജ്ജിക്കുന്നത്. ബര്‍മയില്‍ സൈന്യം റോഹിംഗ്യാസിനെതിരെ അതിക്രമങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധചിച്ചായിരുന്നു മഹാരാഷ്ട്രയില്‍ ആസാദ് മൈതാനത്ത് മാര്‍ച്ച് നടത്തിയത്. ഇത് പിന്നീട് കലാപമായി രൂപാന്തരപ്പെട്ടു.
പിന്നീടങ്ങോട്ട് മഹാരാഷ്ട്രയില്‍ ഒരു പിടി അക്രമാസക്ത പ്രതിഷേധങ്ങളില്‍ റാസ അക്കാദമി ഉണ്ടായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെയാണ് ഈ സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്.
അതേ സമയം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് നല്കിയ പരാതിയുടെ പേരില്‍ നൂപുര്‍ ശര്‍മ്മയ്ക്ക് അഭയം നല്കാന് ദല്‍ഹി പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. മുസ്ലിം പ്രീണനത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്ര പൊലീസ് നൂപുര്‍ ശര്‍മ്മയെ വിളിച്ചുവരുത്തിയിരിക്കുന്നതെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: