ലക്നൗ: ആര്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ കേസ് എടുത്ത് പോലീസ്. കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാനത്തെ ആര്‍എസ്എസ് ഓഫീസുകള്‍ ബോംബുവെച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
ലക്നൗവിലേയും, ഉന്നാവോയിലെയും ഉള്ള ആര്‍എസ്എസ് ഓഫീസുകള്‍ തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം. ഇന്നലെ രാത്രിയോടെയാണ് നേതാക്കളുടെ വാട്സ് ആപ്പിലേക്കാണ് സന്ദേശം ലഭിച്ചത്. ഉടനെ നേതാക്കള്‍ പോലീസിനെ അറിയിച്ചു.സൈബര്‍ സെല്ലിന്റെ സഹായത്തോടെ സന്ദേശം വന്ന നമ്പര്‍ ട്രേസ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: