കണ്ണൂര്‍: പന്ത്രണ്ട് വയസിന് താഴെയുള്ള നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ഥിയും അറസ്റ്റില്‍. മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദ്, വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയില്‍ ബിലാല്‍ എന്നിവരാണ് പിടിയിലായത്.
കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രക്ഷിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് പീഡനം അറിഞ്ഞത്. നാലുകേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റഷീദിനെ തലശ്ശേരിയില്‍നിന്നും ബിലാലിനെ കൊയിലാണ്ടിയില്നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും തലശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: