നയന്‍താര- വിഘ്നേഷ് ശിവന് വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോഴിതാ ഇരുവരും ഒരു സിനിമ സ്റ്റൈല്‍ വിവാഹ ചടങ്ങുകളാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ജൂണ്‍ ഒന്‍പതിനാണ് വിവാഹം.
താരങ്ങളുടെ വിവാഹ ചടങ്ങുകള്‍ ഗൗതം മേനോന് സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഇത് ഒരു ഡോക്യുമെന്ററിയാക്കി ഒടിടി ഭീമനായ നെറ്റ്ഫ്ലിക്സിന് വമ്പന്‍ വിലയ്ക്ക് വില്‍ക്കും. ഇതിന്റെ പ്രിവ്യൂ ഷൂട്ടിംഗ് ഞായറാഴ്ച (ജൂണ്‍ 5) നടന്നു. എന്നിരുന്നാലും, വിവാഹ ഡോക്യുമെന്ററിയുടെ അവകാശം ഇതിനകം തന്നെ നെറ്റ്ഫ്ലിക്സിന് വിറ്റിട്ടുണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല.
ചെന്നൈയിലെ മഹാബലിപുരത്ത് നടക്കുന്ന വിവാഹചടങ്ങില്‍ ഒട്ടേറെ താരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജനികാന്ത്, കമല്ഹാസന്, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, സാമന്ത തുടങ്ങിയ പ്രമുഖ താരങ്ങള്‍ റിസപ്ഷനിലും വിവാഹത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ മാസം ഇവരുടെ വിവാഹം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: