കൊല്‍ക്കത്ത: ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിലെ അസൂയയും, അപകര്‍ഷത ബോധവും കാരണം അവരുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്.ബംഗാള്‍ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്.ആരോഗ്യ വിഭാഗത്തില്‍ നേഴ്സായി ജോലി കിട്ടിയ രേണു ഖാത്തൂന്റെ കൈപ്പത്തിയാണ് ഭര്‍ത്താവ് ഷേര്‍ മുഹമ്മദ് വെട്ടി മാറ്റിയത്.ഷേര്‍ മുഹമ്മദിന് ജോലിയില്ല.അതിനാല്‍ ഭാര്യയും ജോലിയ്ക്കു പോകുന്നത് ഇയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു.
നേഴ്സിങ് പഠനത്തിന് ശേഷം സമീപനഗരമായ ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശീലനത്തിലായിരുന്നു രേണു.അടുത്തിടെയാണ് ആരോഗ്യവിഭാഗത്തില്‍ ജോലി ലഭിച്ചത്.എന്നാല്‍ ഷേര്‍ മുഹമ്മദ് ജോലിയ്ക്ക് പോകേണ്ട എന്നു പറഞ്ഞു.അത് രേണു കേള്‍ക്കാന്‍ തയ്യാറായില്ല.തര്‍ക്കത്തിനിടെ ഇയാള്‍ രേണുവിന്റെ കൈ വെട്ടിമാറ്റി.ഇയാള്‍ തന്നെ രേണുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നു.എന്നാല്‍ വിട്ടുപോയ കൈപ്പത്തി എടുത്തിരുന്നില്ല. കൈപ്പത്തി ഒരിക്കലും കൂട്ടിപിടിപ്പിക്കാന്‍ സാധിക്കരുതെന്ന് വിചാരിച്ചാണ് ഇയാള്‍ അങ്ങനെ ചെയ്തത്.രേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഇയാള്‍ കുടുംബത്തിനൊപ്പം നാടുവിട്ടു.സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടിട്ടുപോകുമോ എന്ന ആശങ്കയിലാണ് ഇയാള്‍ ഇത് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: