ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ചക്താരസ് കണ്ടി മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ പോലീസും ഇന്ത്യന്‍ സൈന്യവും സംയുക്തമായ നടത്തിയ ഓപ്പറേഷനില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയിലെ രണ്ട് ഭീകരരെ ആണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ തുഫൈല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കി. അതേസമയം പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ തുടരുകയാണെന്ന് സുരക്ഷാസേനയും അറിയിച്ചു.
ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സലൂറ ഗ്രാമത്തിലെ പാനിപോറ വനമേഖലയില്‍ ലഷ്‌കര്‍ ഇ ടിയുമായി ബന്ധമുള്ള ഒരു പാകിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനിടെ രണ്ട് വിദേശ ഭീകരരും ഒരു പ്രാദേശിക ഭീകരരും രക്ഷപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് സൈന്യം പ്രദേശം വളയുകയായിരുന്നു. വ്യത്യസ്ത ഓപ്പറേഷനുകളിലായി ഈ വര്‍ഷം ഇതുവരെ 28 പാകിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: