ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍പ്രധാനമന്ത്രി ഇമ്രാന് ഖാനെ വധിക്കാന്‍ പദ്ധതി ഒരുങ്ങുന്നതായി അഭ്യൂഹം. ഇതിന്റെ പശ്ചാതലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷയും ശക്തമാക്കി. സെക്യൂരിറ്റി ഏജന്‍സികള്‍ ഇത് സംബന്ധിച്ച് ഹൈ അലര്‍ട്ട് നല്‍കിയതായി ഇസ്ലാമാബാദ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് ചെയര്മാന് ഇമ്രാന് ഖാന് ഇസ്ലാമാബാദിലെ ബാനി ഗാലയില്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് സമ്മേളനങ്ങളൊന്നും പ്രദേശത്ത് അനുവദിക്കില്ല. ഇമ്രാന് ഖാന് സമ്പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് ഇസ്ലാമാബാദ് പോലീസ് ഉറപ്പ് നല്കി. ഇമ്രാന് ഖാന്റെ സുരക്ഷാ ടീമുകളില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും പോലീസ് അറിയിച്ചു. ഇസ്ലാമാബാദില് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂട്ടംചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതായും ഇസ്ലാമാബാദ് പോലീസ് വ്യക്തമാക്കി.
അതേസമയം, ഇമ്രാന് ഖാന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്ന് ഇമ്രാന്റെ അനന്തരവന് ഹസാന് ന്യാസി പ്രതികരിച്ചു. പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ.) അധ്യക്ഷന്‍ കൂടിയായ ഇമ്രാന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പാകിസ്ഥാന് എതിരായ ആക്രമണമായാണ് കണക്കാക്കുക. ആക്രമണം നടത്തിയവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും ന്യാസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: